Nimmi daarlimk

നിമ്മി ഡാര്‍ളിംഗ്‌
Year
Language

നിമ്മി... ഡാര്‍ലിങ്
നീയെന്റെ ജീവേശ്വരി...
സങ്കല്‍പ്പമാം വീണയില്‍
സംഗീതമായ് വരു

നീലാംബരം നീയല്ലോ
നീയാണതില്‍ നീലമേഘം
ആലിംഗനം ഏകി ജീവനില്‍
ആഹാ ലഹരി ആത്മഹര്‍ഷം

എഡ്വിന്‍ ... ഡാര്‍ലിങ്
അങ്ങെന്റെ ജീവേശ്വരന്‍
കാണാത്ത സ്വപ്നങ്ങള്‍ തന്‍
പൂമാലയായ് വരൂ

ഇന്ദീവരം നിന്മിഴി
തേന്മുന്തിരി നിന്‍ പുഞ്ചിരി
ആസ്വാദനം കൊണ്ടു മാനസം
ആകെ ആഹ പുളകോന്മാദം

സംഗീതമായ് വരു
പൂമാലയായ് വരൂ
ആഹാഹഹാ...

nimmi... ḍārliṅ
nīyĕnṟĕ jīveśvari...
saṅgalppamāṁ vīṇayil
saṁgīdamāy varu

nīlāṁbaraṁ nīyallo
nīyāṇadil nīlameghaṁ
āliṁganaṁ egi jīvanil
āhā lahari ātmaharṣaṁ

ĕḍvin ... ḍārliṅ
aṅṅĕnṟĕ jīveśvaran
kāṇātta svapnaṅṅaḽ tan
pūmālayāy varū

indīvaraṁ ninmiḻi
tenmundiri nin puñjiri
āsvādanaṁ kŏṇḍu mānasaṁ
āgĕ āha puḽagonmādaṁ

saṁgīdamāy varu
pūmālayāy varū
āhāhahā...