Nimisannalil nyaaan

നിമിഷങ്ങളിൽ ഞാൻ
Year
Language

ആഹാ... ആഹാഹാ...

നിമിഷങ്ങളില്‍ ഞാന്‍ നിര്‍വൃതിയായി
നിതാന്ത മധുരിമയായി
വികാര തളികയില്‍ വീണുമയങ്ങിയ
വിലാസവതിയായി
 
രാഗവിമൂകം അവനുടെ ചുണ്ടില്‍
ഇതളിതളായ് ഞാന്‍ വിരിയുന്ന നേരം
മഞ്ഞുരുകുന്നൊരു താഴ്വരയില്‍ എന്നെ
മറ്റൊരു ഗോപികയാക്കി
അറിഞ്ഞൂ ഞാനറിഞ്ഞൂ
താരുണ്യത്തിന്‍ താളം
നിമിഷങ്ങളില്‍ ............

ക്രീഡാവിലോലം പ്രിയനുടെ മാറില്‍
തളിര്‍ലത പോല്‍ ഞാന്‍ പടരുന്ന നേരം
ഒരുതേന്‍ കടലായ് എന്നിലൊഴുകി
കന്യാദാഹമടക്കി
നുകര്‍ന്നു ഞാന്‍ നുകര്‍ന്നൂ
നൊമ്പരത്തിന്‍ സുഖങ്ങള്‍
നിമിഷങ്ങളില്‍ ..........

āhā... āhāhā...

nimiṣaṅṅaḽil ñān nirvṛtiyāyi
nidānda madhurimayāyi
vigāra taḽigayil vīṇumayaṅṅiya
vilāsavadiyāyi
 
rāgavimūgaṁ avanuḍĕ suṇḍil
idaḽidaḽāy ñān viriyunna neraṁ
maññurugunnŏru tāḻvarayil ĕnnĕ
maṭrŏru gobigayākki
aṟiññū ñānaṟiññū
tāruṇyattin dāḽaṁ
nimiṣaṅṅaḽil ............

krīḍāvilolaṁ priyanuḍĕ māṟil
taḽirlada pol ñān paḍarunna neraṁ
ŏruden kaḍalāy ĕnnilŏḻugi
kanyādāhamaḍakki
nugarnnu ñān nugarnnū
nŏmbarattin sukhaṅṅaḽ
nimiṣaṅṅaḽil ..........