നിമിഷങ്ങളെണ്ണിയെണ്ണി
ദിവസങ്ങളെണ്ണീയെണ്ണി
തിരുമുഖം കണികാണാന്‍
കാത്തിരുന്നു തങ്ക കാത്തിരുന്നു
തീരാത്ത മോഹമെന്നും
ചേരുമെന്‍ മിഴിയിണ
തോരാതെ രാവുകള്‍ തന്‍
ഇരുളില്‍ കാത്തു ഞാന്‍
ഒഴുകുമെന്‍ കണ്ണിണകള്‍
കാലിണ കഴുകീടാന്‍
കോമള തിരുവടി കൊതിയില്‍ തഴുകിടാന്‍
കൊളുത്തിയ പൊന്‍വിളക്കും
കൊണ്ടുവച്ച നിറപറയും
കോര്‍ത്തു വെച്ച പൂമാലയും
എല്ലാം വൃഥാവിലായോ
എല്ലാം വൃഥാവിലായോ?