Nimisadalannalil nee maatram

നിമിഷദലങ്ങളില്‍ നീ മാത്രം
Work
Year
Language

നിമിഷദലങ്ങളിൽ നീ മാത്രം
ഇടറും നൊമ്പരമായി
ഇനിയെന്റെ ഈണങ്ങളിൽ
വിട ചൊല്ലും വേദനയായി
(നിമിഷദലങ്ങളിൽ….)

താന്നിമരവും തളിരും
നാമന്നു കോർത്ത കിനാവും (2)
തേടുന്നു നിന്നെ ആരാധിക്കാൻ (2)
ചാരത്തണയാത്തതെന്തേ (2)
(നിമിഷദലങ്ങളിൽ….)

പഞ്ചമി തീർത്ത പൊൻ തോണി
പാഴ്ക്കിനാവിൽ ചിതറുമ്പോൾ (2)
നീല തുളസി ഗന്ധം മാഞ്ഞു (2)
നീയോ നിഴലായ് മാറി (2)
(നിമിഷദലങ്ങളിൽ….)

nimiṣadalaṅṅaḽil nī mātraṁ
iḍaṟuṁ nŏmbaramāyi
iniyĕnṟĕ īṇaṅṅaḽil
viḍa sŏlluṁ vedanayāyi
(nimiṣadalaṅṅaḽil….)

tānnimaravuṁ taḽiruṁ
nāmannu kortta kināvuṁ (2)
teḍunnu ninnĕ ārādhikkān (2)
sārattaṇayāttadĕnde (2)
(nimiṣadalaṅṅaḽil….)

pañjami tīrtta pŏn doṇi
pāḻkkināvil sidaṟumboḽ (2)
nīla tuḽasi gandhaṁ māññu (2)
nīyo niḻalāy māṟi (2)
(nimiṣadalaṅṅaḽil….)