നിളയുടെ സോപാന സ്വരധാരകള്‍
വരദാനസംഗീതമായ്.....(നിളയുടെ....)
മലയാളമേ നിന്റെ ഉദയാസ്തമയങ്ങള്‍
നവരസ ചമയങ്ങള്‍ ചാര്‍ത്തി
സാരസ്വത പത്മതല്പങ്ങളില്‍ കാഞ്ചനവീണകള്‍ മീട്ടി
നിളയുടെ സോപാന സ്വരധാരകള്‍
വരദാനസംഗീതമായ്........
ശാരിക ചൊല്ലിയ കാവ്യേതിഹാസം
സഹസ്രഹംസങ്ങളായ് ഒഴുകുമ്പോള്‍ (ശാരിക....)
ചൊരിമണ്ണിലും ഭാവകളിമുദ്ര തെളിയുന്ന
മനയോല രൂപങ്ങള്‍ എഴുതുമ്പോള്‍
കരള്‍ നിറഞ്ഞു തുഞ്ചന്‍ പാടുന്നുവോ....
ചിരി കടഞ്ഞു തുഞ്ചന്‍ തുള്ളുന്നുവോ...
നിളയുടെ സോപാനസ്വരധാരകള്‍
വരദാന സംഗീതമായ്........
ആലിലത്തുമ്പിലും ശീവേലിദ്ദീപം
ഹൃദയമന്ത്രങ്ങളായ് തെളിയുമ്പോള്‍...(ആലിലത്തുമ്പിലും...)
മയില്‍പ്പീലിയും നൂറു മഴവില്ലുമലിയുന്ന
ഹരിനാമ നൂപുരം ഉണരുമ്പോള്‍
പടി കടന്നു പുള്ളോന്‍ പാടുന്നുവോ....
തുടി നിറഞ്ഞു താളം കേള്‍ക്കുന്നുവോ....
(നിളയുടെ....)