Nilalkkoottile [kadirum padirum]

നിഴല്‍ക്കൂട്ടിലെ [കതിരും പതിരും]
Year
Language

നിഴല്‍ക്കൂട്ടിലെ നീലക്കിളിപ്പൈതലേ
പറയാതെ അറിയാതെ
വഴി മാറിയോ നീ( നിഴല്‍ക്കൂട്ടിലെ)

കതിരും പതിരും വിളയും കാട്ടില്‍
ചിറകടി കേട്ടില്ല
ആലോലം കാവിലെങ്ങും മാമ്പൂ കണ്ടില്ല

മഞ്ചാടിക്കാടു ചുറ്റും നീലപ്പൊന്മാനേ
മിണ്ടാട്ടം കൂടാതെ പമ്മിനില്പാണോ
പൊങ്ങിത്താണും മിന്നിപ്പാഞ്ഞും-
അടവു പതറിയൊടുവില്‍
ചുണ്ടില്‍ ചൂണ്ടിക്കൊണ്ടേ പോന്നോരരിയ കനകമെവിടെ
എല്ലാം ഏതോ മായാജാലമായ്
കതിരും പതിരും വിളയും കാട്ടില്‍
ചിറകടി കേട്ടല്ലോ
ആലോലം കാവിലെങ്ങും മാമ്പൂ പൂത്തല്ലോ
കാലം പോയ് കാര്‍മേഘം പെയ്തൊഴിഞ്ഞേ പോയ്
തന്നാരം പുന്നാരം കാറ്റുണര്‍ന്നേ പോയ്
പാരാവാര പൂരം പൊങ്ങും കടവിലലസം അലയാം
തേനും തിനയും തമ്മില്‍ പങ്കിടാം
കതിരും പതിരും വിളയും കാട്ടില്‍
ചിറകടി കേട്ടില്ലോ
ആലോലം കാവിലെങ്ങും മാമ്പൂ പൂത്തല്ലോ

niḻalkkūṭṭilĕ nīlakkiḽippaidale
paṟayādĕ aṟiyādĕ
vaḻi māṟiyo nī( niḻalkkūṭṭilĕ)

kadiruṁ padiruṁ viḽayuṁ kāṭṭil
siṟagaḍi keṭṭilla
ālolaṁ kāvilĕṅṅuṁ māmbū kaṇḍilla

mañjāḍikkāḍu suṭruṁ nīlappŏnmāne
miṇḍāṭṭaṁ kūḍādĕ pamminilbāṇo
pŏṅṅittāṇuṁ minnippāññuṁ-
aḍavu padaṟiyŏḍuvil
suṇḍil sūṇḍikkŏṇḍe ponnorariya kanagamĕviḍĕ
ĕllāṁ edo māyājālamāy
kadiruṁ padiruṁ viḽayuṁ kāṭṭil
siṟagaḍi keṭṭallo
ālolaṁ kāvilĕṅṅuṁ māmbū pūttallo
kālaṁ poy kārmeghaṁ pĕydŏḻiññe poy
tannāraṁ punnāraṁ kāṭruṇarnne poy
pārāvāra pūraṁ pŏṅṅuṁ kaḍavilalasaṁ alayāṁ
tenuṁ tinayuṁ tammil paṅgiḍāṁ
kadiruṁ padiruṁ viḽayuṁ kāṭṭil
siṟagaḍi keṭṭillo
ālolaṁ kāvilĕṅṅuṁ māmbū pūttallo