Nilalaadum deebame

നിഴലാടും ദീപമേ
Work
Year
Language

നിഴലാടും ദീപമേ
തിരിനീട്ടുമോ
അലിവോലും നെഞ്ചിലേ
ഇരുൾ മായ്ക്കുമോ
കനിവാർന്ന രാവിൻ
ഇടനാഴിയിൽ
തളരും കിനാവിനെ
താലാട്ടുമോ (നിഴലാടും)

അറിയാതെ വന്നെൻ
ഹൃദയത്തിലേ
മഴമേഞ്ഞ കൂട്ടിൽ
കൂടേറി നീ
അനുരാഗ സാന്ദ്രമാം
ദിവസങ്ങളിൽ
അതിലോലമാം
നിമിഷങ്ങളിൽ
പറയാതെ എന്തിനോ
വിടവാങ്ങി നീ (നിഴലാടും)

തെളിവർണ്ണമോലും
ചിറകൊന്നിലേ
നറുതൂവലുള്ളിൽ
പിടയുന്നുവോ
വെയിൽ വീണു മായുമീ
പകൽമഞ്ഞുപോൽ
പ്രണയാർദ്രമാകുമീ
മണിമുത്തുപോൽ
മനസ്സിന്റെ വിങ്ങലായ്
അലിയുന്നു നീ (നിഴലാടും)

niḻalāḍuṁ dībame
tirinīṭṭumo
alivoluṁ nĕñjile
iruḽ māykkumo
kanivārnna rāvin
iḍanāḻiyil
taḽaruṁ kināvinĕ
tālāṭṭumo (niḻalāḍuṁ)

aṟiyādĕ vannĕn
hṛdayattile
maḻameñña kūṭṭil
kūḍeṟi nī
anurāga sāndramāṁ
divasaṅṅaḽil
adilolamāṁ
nimiṣaṅṅaḽil
paṟayādĕ ĕndino
viḍavāṅṅi nī (niḻalāḍuṁ)

tĕḽivarṇṇamoluṁ
siṟagŏnnile
naṟudūvaluḽḽil
piḍayunnuvo
vĕyil vīṇu māyumī
pagalmaññubol
praṇayārdramāgumī
maṇimuttubol
manassinṟĕ viṅṅalāy
aliyunnu nī (niḻalāḍuṁ)