നിലാവുള്ള രാവിൽ.... എന്റെ കിനാവുകൾ നൽകും....
ആനന്ദമേള..... നിലാവുള്ള രാവിൽ.... നിലാവുള്ള രാവിൽ.....
നിലാവുള്ള രാവിൽ എന്റെ കിനാവുകൾ നൽകും ആനന്ദമേള - 2
വികാരങ്ങളെല്ലാം വികസ്വരമാക്കി - 2
അണയുകെൻ മോഹകാമുകാ
തൊടുക്കൂ നീ പ്രേമസായകം
നിലാവുള്ള രാവിൽ എന്റെ കിനാവുകൾ നൽകും
ആനന്ദമേള
{{അകത്തോട്ടുവരണം സാർ
വേണ്ട, ഞാനിവിടെ നിന്നോളാം മഴതീരും വരെ
ങഹാ അതു പറ്റില്ല, ഈ വീട്ടിൽ ആരുവന്നാലും
ഇവിടെ ഇരിക്കാൻ പാടില്ല }}
താരുണ്യം തന്നൊരു വീണ എൻ മേനിയിൽ ഉണരും
ശൃംഗാരം കൊണ്ടൊരു ഗാനം എന്നോർമ്മയിൽ
(താരുണ്യം.....)
നിന്റെ ചുണ്ടിൻ ചൂടിനായി എന്റെ മെയ്യിൻ പൊട്ടുകുത്താൻ
അണയുകെൻ മോഹകാമുകാ
തൊടുക്കൂ നീ പ്രേമസായകം
നിലാവുള്ള രാവിൽ...ഓ....
നിലാവുള്ള രാവിൽ എന്റെ കിനാവുകൾ നൽകും
ആനന്ദമേള...
കരിനാഗമിഴയും വേദി എൻ മാനസം
പ്രിയനേ ഹേമന്തചന്ദ്രിക പോലെ നിന്നാനനം
(കരിനാഗമിഴയും......)
എന്റെ മോഹബാഷ്പപൂരം നിന്നെ നോക്കിനിൽക്കും നേരം
അണയുകെൻ മോഹകാമുകാ
തൊടുക്കൂ നീ പ്രേമസായകം
(നിലാവുള്ള......)