Nilaavu veenu mayanni

നിലാവു വീണു മയങ്ങി
Year
Language

നിലാവു വീണുമയങ്ങീ...
ആ....
നിലാവുവീണുമയങ്ങീ സാഗര
നീലിമതന്‍ കുളിര്‍ മാറില്‍

നിലാവുവീണുമയങ്ങീ സാഗര
നീലിമതന്‍ കുളിര്‍ മാറില്‍
മധുരലയത്തിന്‍ മന്ത്രം പോലൊരു
മൃദുലതരംഗമുണര്‍ന്നൂ
നിലാവുവീണുമയങ്ങീ.....

മധുകര രഞ്ജിത മലര്‍മഞ്ജരികള്‍
അലസമനോഹരമിളകി
തഴുകും കാറ്റിന്‍ താമരവിരലിനു
ഒരുസുഖ വിസ്മൃതി ലഹരി
ഒരു സുഖദ സുന്ദര ലഹരി

ശശികര ലാളിത സൈകത വീഥിയില്‍
ഒരുകിളി പാടിമറഞ്ഞു
ഇളയുടെ മാറില്‍ ചായും നിശയുടെ
ചുരുള്‍മുടി അഴിയുകയായി
ആ....
അതിന്‍ പരിമളമൊഴുകുകയായി

nilāvu vīṇumayaṅṅī...
ā....
nilāvuvīṇumayaṅṅī sāgara
nīlimadan kuḽir māṟil

nilāvuvīṇumayaṅṅī sāgara
nīlimadan kuḽir māṟil
madhuralayattin mandraṁ polŏru
mṛduladaraṁgamuṇarnnū
nilāvuvīṇumayaṅṅī.....

madhugara rañjida malarmañjarigaḽ
alasamanoharamiḽagi
taḻuguṁ kāṭrin dāmaraviralinu
ŏrusukha vismṛti lahari
ŏru sukhada sundara lahari

śaśigara lāḽida saigada vīthiyil
ŏrugiḽi pāḍimaṟaññu
iḽayuḍĕ māṟil sāyuṁ niśayuḍĕ
suruḽmuḍi aḻiyugayāyi
ā....
adin parimaḽamŏḻugugayāyi