Nilaavo ninre punyajiriyo

നിലാവോ നിന്റെ പുഞ്ചിരിയോ
Year
Language

നിലാവോ നിന്റെ പുഞ്ചിരിയോ
നിറച്ചു കവിതയെൻ കരളിൽ
കിനാവോ നിന്റെ തേന്മൊഴിയോ
നിറച്ചു ബാഷ്പമെൻ മിഴിയിൽ
(നിലാവോ...)

നിശാപുഷ്പമോ നിൻ മിഴിയിതളോ
നിദ്രയിലരികിൽ കാവലിരുന്നു
എന്റെ തപസ്സോ നിന്റെ വയസ്സോ
എനിക്കീ മോഹത്തിൻ തേൻ‌കൂടു തന്നൂ
(നിലാവോ...)

കഥാസ്വപ്നമോ കനകാധരമോ
കവിളത്തെഴുതി പുലരിച്ചിത്രം
കഴിഞ്ഞ രാവിലെ വിധുവോ വധുവോ
കുളിരല ചാർത്തീയോർമ്മകളിൽ
(നിലാവോ...)

nilāvo ninṟĕ puñjiriyo
niṟaccu kavidayĕn karaḽil
kināvo ninṟĕ tenmŏḻiyo
niṟaccu bāṣpamĕn miḻiyil
(nilāvo...)

niśābuṣpamo nin miḻiyidaḽo
nidrayilarigil kāvalirunnu
ĕnṟĕ tabasso ninṟĕ vayasso
ĕnikkī mohattin den‌kūḍu tannū
(nilāvo...)

kathāsvapnamo kanagādharamo
kaviḽattĕḻudi pulariccitraṁ
kaḻiñña rāvilĕ vidhuvo vadhuvo
kuḽirala sārttīyormmagaḽil
(nilāvo...)