നിലാവോ നീള്‍മിഴി താമരയിൽ
കിനാവോ ചെമ്പനീർ പൂങ്കവിളിൽ (2)
ചിരിയൂറും ചുണ്ടുകളിൽ
തിരതല്ലും തേനലയിൽ
ദേവകാവ്യമോ വര രാഗമന്ത്രമോ
(നിലാവോ..)
ആദ്യമായ് കണ്ടപ്പോൾ തേൻ നിലാ പൂമ്പട്ട്
കുളിരോലും കരളിനകത്തൊരു കിനാവിന്റെ പൂങ്കാവ് (2)
അണിമൃദുവിരലാൽ ഉടൽ തഴുകുമ്പോൾ ആർദ്രയാവുന്നു
കുറുകുമൊരിണയായ് കരവലയത്തിൻ കൂട്ടിലാഴുന്നു
കൂട്ടിലാഴുന്നു
(നിലാവോ..)
മാറിലൊന്നു ചേരുമ്പോൾ മാരിവിൽ പൂമാനം
മധുരാധര ലഹരിയെനിക്കൊരു മലരമ്പിൻ പൂന്തേന് (2)
കരളിലൊരിക്കിളി ചിറകുലയുമ്പോൾ കാമനാകും നീ
രതിസുഖസാരം പകരും യദുകുല രാജനാവും നീ
രാജനാവും നീ
(നിലാവോ..)