നിലാവിന്റെ ചുംബനമേറ്റു
തുഷാര മണികളുറങ്ങി
നിശീഥ പുഷ്പ ദലം വിടര്‍ന്നു
സ്വപ്ന ശലഭമുണർന്നു - എന്റെ
സ്വപ്ന ശലഭമുണർന്നു
(നിലാവിന്റെ)
നിദ്രതൻ മുഖപടം അഴിഞ്ഞു വീഴും
എത്ര ഏകാന്ത രാവുകളിൽ (2)
നിത്യ ഹരിത കിനാവുകൾ പോലെ
നിരുപമേ...നിരുപമേ നീ വന്നു
എന്നിൽ നിർവൃതികൾ പകർന്നു
(നിലാവിന്റെ)
നിൻ മലർമിഴികളിൽ അലിഞ്ഞു ചേരും
എന്റെ അജ്ഞാത ഭാവനകൾ (2)
നിന്റെ സ്മൃതികളെ പൂവണിയിക്കും
ഓമലേ..ഓമലേ..എൻ രാഗം
എന്റെ ഹൃദയ സംഗീതം...
nilāvinṟĕ suṁbanameṭru
tuṣāra maṇigaḽuṟaṅṅi
niśītha puṣpa dalaṁ viḍarnnu
svapna śalabhamuṇarnnu - ĕnṟĕ
svapna śalabhamuṇarnnu
(nilāvinṟĕ)
nidradan mukhabaḍaṁ aḻiññu vīḻuṁ
ĕtra egānda rāvugaḽil (2)
nitya harida kināvugaḽ polĕ
nirubame...nirubame nī vannu
ĕnnil nirvṛtigaḽ pagarnnu
(nilāvinṟĕ)
nin malarmiḻigaḽil aliññu seruṁ
ĕnṟĕ ajñāda bhāvanagaḽ (2)
ninṟĕ smṛtigaḽĕ pūvaṇiyikkuṁ
omale..omale..ĕn rāgaṁ
ĕnṟĕ hṛdaya saṁgīdaṁ...