Nilaavinre poongaavil

നിലാവിന്റെ പൂങ്കാവില്‍
Year
Language

നിലാവിന്റെ പൂങ്കാവില്‍ നിശാപുഷ്പഗന്ധം
കിനാവിന്റെ തേന്മാവില്‍ രാപ്പാടി പാടി
നിലാവിന്റെ പൂങ്കാവില്‍...

കുമാരേട്ടാ.. എന്റെ കുമാരേട്ടാ...
ആരാണ് ?

കരിമുകിലെന്‍ പൂവേണി... ഇളംകാറ്റെന്‍ മധുവാണി...
മതിമുഖമെന്‍ താമ്പാളം... മലര്‍ച്ചുണ്ട് താമ്പൂലം...
തളിര്‍വെറ്റ മുറുക്കാനും മണിമാറില്‍ വീഴാനും
മദനാ നീ വന്നാട്ടേ... ആ ചൂടു പകര്‍ന്നാട്ടേ...
(നിലാവിന്റെ)

കുമാരേട്ടാ...
എന്താ വേണ്ടത് ?

വെണ്ണതോല്‍ക്കുമെന്‍ മേനി മുറുകെയൊന്നു പുണരാനും
എന്‍ മടിയില്‍ തലചായ്ക്കാനും സുമബാണന്‍ വന്നല്ലോ
ഈ രാത്രി പുലരില്ല... പൂങ്കോഴികള്‍ കൂവില്ല..
ഇന്നു രാത്രി ശിവരാത്രി... മദിരോത്സവ ശുഭരാത്രി...
(നിലാവിന്റെ)

nilāvinṟĕ pūṅgāvil niśābuṣpagandhaṁ
kināvinṟĕ tenmāvil rāppāḍi pāḍi
nilāvinṟĕ pūṅgāvil...

kumāreṭṭā.. ĕnṟĕ kumāreṭṭā...
ārāṇ ?

karimugilĕn pūveṇi... iḽaṁkāṭrĕn madhuvāṇi...
madimukhamĕn dāmbāḽaṁ... malarscuṇḍ tāmbūlaṁ...
taḽirvĕṭra muṟukkānuṁ maṇimāṟil vīḻānuṁ
madanā nī vannāṭṭe... ā sūḍu pagarnnāṭṭe...
(nilāvinṟĕ)

kumāreṭṭā...
ĕndā veṇḍat ?

vĕṇṇadolkkumĕn meni muṟugĕyŏnnu puṇarānuṁ
ĕn maḍiyil talasāykkānuṁ sumabāṇan vannallo
ī rātri pularilla... pūṅgoḻigaḽ kūvilla..
innu rātri śivarātri... madirotsava śubharātri...
(nilāvinṟĕ)