Nilaavinre [D]

നിലാവിന്റെ [D]
Year
Language

നിലാവിന്റെ തൂവല്‍ തൊടുന്ന പോലെ
നിശാപുഷ്പം രാവില്‍ വിരിഞ്ഞ പോലെ
പ്രണയാര്‍ദ്രമാം നിന്റെ മിഴി വന്നു ഹൃദയത്തില്‍
ഒരു മാത്ര മിന്നി മറഞ്ഞു പോയീ
ഒരു വാക്കു ചൊല്ലിക്കടന്നുപോയീ

പകലിന്റെ പടിവാതില്‍ പതിയെത്തുറന്നു-
വന്നരികത്തിരിക്കുന്ന നാട്ടുമൈന
പലതും പറഞ്ഞിന്നു വെറുതെയിരിക്കുമ്പോള്‍
പലകുറി നിന്നെക്കുറിച്ചു ചൊല്ലി
എന്‍ കവിളത്തു വിരിയുന്ന ഒരു കള്ളച്ചിരികണ്ടു
കരളിലെ കാര്യങ്ങളവളറിഞ്ഞു

ഇളവെയിലില്‍ വിരിയുന്ന മന്ദാരപുഷ്പങ്ങള്‍
വെറുതെ ഇറുത്തു നീ മാലകെട്ടി
അണിയേണ്ട ആളെന്റെ അരികിലില്ലെന്നാലും
അരുമയാം മാല്യം എടുത്തു വെച്ചു
ഗുരുവായൂരിലെ കണ്ണാ കാത്തിരുന്നു കാത്തിരുന്നു

nilāvinṟĕ tūval tŏḍunna polĕ
niśābuṣpaṁ rāvil viriñña polĕ
praṇayārdramāṁ ninṟĕ miḻi vannu hṛdayattil
ŏru mātra minni maṟaññu poyī
ŏru vākku sŏllikkaḍannuboyī

pagalinṟĕ paḍivādil padiyĕttuṟannu-
vannarigattirikkunna nāṭṭumaina
paladuṁ paṟaññinnu vĕṟudĕyirikkumboḽ
palaguṟi ninnĕkkuṟiccu sŏlli
ĕn kaviḽattu viriyunna ŏru kaḽḽaccirigaṇḍu
karaḽilĕ kāryaṅṅaḽavaḽaṟiññu

iḽavĕyilil viriyunna mandārabuṣpaṅṅaḽ
vĕṟudĕ iṟuttu nī mālagĕṭṭi
aṇiyeṇḍa āḽĕnṟĕ arigilillĕnnāluṁ
arumayāṁ mālyaṁ ĕḍuttu vĕccu
guruvāyūrilĕ kaṇṇā kāttirunnu kāttirunnu