Nilaavinre

നിലാവിന്റെ
Work
Year
Language

നിലാവിന്‍റെ നീലഭസ്മക്കുറിയണിഞ്ഞവളേ
കാതിലോലക്കമ്മലിട്ടു കുണുങ്ങിനില്‍പ്പവളേ
ഏതപൂര്‍വ്വ തപസ്സിനാല്‍ ഞാന്‍ സ്വന്തമാക്കീ നിന്‍
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം
(നിലാവിന്‍റെ)

തങ്കമുരുകും നിന്‍റെ മെയ്‌തകിടില്‍ ഞാനെന്‍
നെഞ്ചിലെ അനുരാഗത്തിന്‍ മന്ത്രമെഴുതുമ്പോള്‍
കണ്ണിലെരിയും കുഞ്ഞു മണ്‍വിളക്കില്‍ വീണ്ടും
വിങ്ങുമെന്‍ അഭിലാഷത്താല്‍ എണ്ണ പകരുമ്പോള്‍
തെച്ചിപ്പൂം ചോപ്പില്‍ തത്തും
ചുണ്ടിന്മേല്‍ ചുംബിക്കുമ്പോള്‍
ചെല്ലക്കാറ്റില്‍ കൊഞ്ചുമ്പോള്‍
എന്തിനീ നാണം തേനിളം നാണം
(നിലാവിന്‍റെ)

മേടമാസച്ചൂടിലെ നിലാവും തേടി
നാട്ടുമാവിന്‍ ചോട്ടില്‍ നാം വന്നിരിക്കുമ്പോള്‍
കുഞ്ഞുകാറ്റിന്‍ ലോലമാം കുസൃതിക്കൈകള്‍
നിന്‍റെയോമല്‍പ്പാവാട തുമ്പുലയ്ക്കുമ്പോള്‍
ചാഞ്ചക്കം ചെല്ലക്കൊമ്പില്‍
ചിങ്കാരച്ചേലില്‍ മെല്ലെ
താഴമ്പൂവായ് തുള്ളുമ്പോള്‍
നീയെനിക്കല്ലേ നിന്‍ പാട്ടെനിക്കല്ലേ
(നിലാവിന്‍റെ)

nilāvinṟĕ nīlabhasmakkuṟiyaṇiññavaḽe
kādilolakkammaliṭṭu kuṇuṅṅinilppavaḽe
edabūrvva tabassināl ñān svandamākkī nin
rāgalola parāgasundara sandramukhabiṁbaṁ
(nilāvinṟĕ)

taṅgamuruguṁ ninṟĕ mĕy‌tagiḍil ñānĕn
nĕñjilĕ anurāgattin mandramĕḻudumboḽ
kaṇṇilĕriyuṁ kuññu maṇviḽakkil vīṇḍuṁ
viṅṅumĕn abhilāṣattāl ĕṇṇa pagarumboḽ
tĕccippūṁ soppil tattuṁ
suṇḍinmel suṁbikkumboḽ
sĕllakkāṭril kŏñjumboḽ
ĕndinī nāṇaṁ teniḽaṁ nāṇaṁ
(nilāvinṟĕ)

meḍamāsaccūḍilĕ nilāvuṁ teḍi
nāṭṭumāvin soṭṭil nāṁ vannirikkumboḽ
kuññugāṭrin lolamāṁ kusṛtikkaigaḽ
ninṟĕyomalppāvāḍa tumbulaykkumboḽ
sāñjakkaṁ sĕllakkŏmbil
siṅgāraccelil mĕllĕ
tāḻambūvāy tuḽḽumboḽ
nīyĕnikkalle nin pāṭṭĕnikkalle
(nilāvinṟĕ)