Nilaavil

നിലാവില്‍
Year
Language

നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായ് വിരിയാം
തൂമന്ദഹാസവും നിന്നംഗരാഗവും
മധുവിധുവിലാദ്യരാവില്‍ എന്റെ സ്വന്തമാകുവാന്‍
നിലാവിന്‍ ഗീതം പാടാം
ആതിരാപ്പൂവായ് വിരിയാം.....

സ്വര്‍ഗ്ഗലത പോലെ നീ പടരൂ മൃണാളിനീ
പ്രേമമുരളീരവങ്ങളില്‍ മനോജ്ഞരാഗം കേട്ടില്ലേ(സ്വര്‍ഗ്ഗലത..)
അലിവിന്റെ തീരങ്ങള്‍ പൂകാം സഖീ...
നിലാവിന്‍ ഗീതം പാടാം ആതിരാപ്പൂവായ് വിരിയാം.....

നിന്‍മൊഴിയിലെന്തിനായ് അഴലും പരാതിയും
എന്റെ മടിയില്‍ മയങ്ങുമോ വസന്തവീണപ്പെണ്ണഴകേ..(നിന്‍മൊഴി ...)
ആദ്യാഭിലാഷങ്ങള്‍ ചൊല്ലൂ സഖീ....
(നിലാവിന്‍ ഗീതം...)

nilāvin gīdaṁ pāḍāṁ
ādirāppūvāy viriyāṁ
tūmandahāsavuṁ ninnaṁgarāgavuṁ
madhuvidhuvilādyarāvil ĕnṟĕ svandamāguvān
nilāvin gīdaṁ pāḍāṁ
ādirāppūvāy viriyāṁ.....

svarggalada polĕ nī paḍarū mṛṇāḽinī
premamuraḽīravaṅṅaḽil manojñarāgaṁ keṭṭille(svarggalada..)
alivinṟĕ tīraṅṅaḽ pūgāṁ sakhī...
nilāvin gīdaṁ pāḍāṁ ādirāppūvāy viriyāṁ.....

ninmŏḻiyilĕndināy aḻaluṁ parādiyuṁ
ĕnṟĕ maḍiyil mayaṅṅumo vasandavīṇappĕṇṇaḻage..(ninmŏḻi ...)
ādyābhilāṣaṅṅaḽ sŏllū sakhī....
(nilāvin gīdaṁ...)