Nilaavenna pole

നിലാവെന്ന പോലെ
Year
Language

ആ..ആ.ആ.ആ
നിലാവെന്ന പോലെ നീ വന്നു നില്പൂ
കിനാവെന്ന പോലെ നീ വന്നു നില്പൂ
നിൻ കണ്ണിൽ താനേ തെളിയുന്ന മയ്യും
നിന്നുള്ളിലെന്നും ആരംഭമുത്ത്
(നിലാവെന്ന പോലെ...)

ഫിർദൗസിൽ നിന്നും പൂവുകൾ വേണം
പൂമണിത്തൊട്ടിലിൽ തൂകാൻ പിന്നെ
ഹൂറികൾ പാടുന്ന ഇശലുകൽ വേണം
മുത്തിനു പാടിയുറക്കാൻ പൊന്നേ
(നിലാവെന്ന പോലെ...)

അറേബ്യയിൽ നിന്നും അത്തറു വേണം
ആ മണിമേനിയിൽ പൂശാനെന്നും
ഏഴാം ബഹറിലെ നീലിമ വേണം
ആ മിഴി എഴുതി വിടർത്താൻ പിന്നെ
(നിലാവെന്ന പോലെ...)

ā..ā.ā.ā
nilāvĕnna polĕ nī vannu nilbū
kināvĕnna polĕ nī vannu nilbū
nin kaṇṇil tāne tĕḽiyunna mayyuṁ
ninnuḽḽilĕnnuṁ āraṁbhamutt
(nilāvĕnna polĕ...)

phirdausil ninnuṁ pūvugaḽ veṇaṁ
pūmaṇittŏṭṭilil tūgān pinnĕ
hūṟigaḽ pāḍunna iśalugal veṇaṁ
muttinu pāḍiyuṟakkān pŏnne
(nilāvĕnna polĕ...)

aṟebyayil ninnuṁ attaṟu veṇaṁ
ā maṇimeniyil pūśānĕnnuṁ
eḻāṁ bahaṟilĕ nīlima veṇaṁ
ā miḻi ĕḻudi viḍarttān pinnĕ
(nilāvĕnna polĕ...)