Nilaave neeyen manassinre teeram

നിലാവെ നീയെന്‍ മനസ്സിന്റെ തീരം
Year
Language

നിലാവേ നീയെന്‍ മനസ്സിന്റെ തീരം
തലോടും നേരം തളിരാര്‍ന്നു സ്നേഹം (നിലാവേ )
പൊന്നിതള്‍ മാറില്‍ ചായുമീ രാവില്‍
വന്നു നീയെതോ പുണ്യമായ് മുന്നില്‍
പനിച്ചെണ്ട് കിളിമരം
തളിര്‍ക്കുട നിവര്‍ത്തിയല്ലോ
(നിലാവേ )

കാതോര്‍ക്കും കുയിലിണകള്‍
തെളിയുന്നു മെഴുതിരികള്‍
ആത്മാവിന്‍ അള്‍ത്താരയില്‍
അറിയാതെ സ്നേഹിക്കുമ്പോള്‍
ഇരുമെയ്യും ഒന്നാകുമ്പോള്‍
അണിമെത്തയാര് നിവര്‍ത്തി
അഴകിന്റെ ചന്ദന രാവോ ?
(നിലാവേ )

കൈകോര്‍ക്കാം വഴിയരികില്‍
കാലത്തെ എതിരേറ്റിടാം
കുളിര്‍മഴയായ് ഞാനണയാം
കുരുത്തോലപ്പെരുന്നാളിലും
കുര്‍ബാനകൊള്ളാന്‍ പോകും
കുഞ്ഞിളം പ്രാവേ വായോ
ഇഴ നെയ്യും താരാട്ടില്‍ നീ
ഇടയന്റെ രാഗം തായോ
(നിലാവേ )

nilāve nīyĕn manassinṟĕ tīraṁ
taloḍuṁ neraṁ taḽirārnnu snehaṁ (nilāve )
pŏnnidaḽ māṟil sāyumī rāvil
vannu nīyĕdo puṇyamāy munnil
paniccĕṇḍ kiḽimaraṁ
taḽirkkuḍa nivarttiyallo
(nilāve )

kādorkkuṁ kuyiliṇagaḽ
tĕḽiyunnu mĕḻudirigaḽ
ātmāvin aḽttārayil
aṟiyādĕ snehikkumboḽ
irumĕyyuṁ ŏnnāgumboḽ
aṇimĕttayār nivartti
aḻaginṟĕ sandana rāvo ?
(nilāve )

kaigorkkāṁ vaḻiyarigil
kālattĕ ĕdireṭriḍāṁ
kuḽirmaḻayāy ñānaṇayāṁ
kuruttolappĕrunnāḽiluṁ
kurbānagŏḽḽān poguṁ
kuññiḽaṁ prāve vāyo
iḻa nĕyyuṁ tārāṭṭil nī
iḍayanṟĕ rāgaṁ tāyo
(nilāve )