Nilaavala talirkkudil

നിലാവല തളിര്‍ക്കുടില്‍
Year
Language

നിലാവല തളിര്‍ക്കുടില്‍ നിറങ്ങള്‍ ചൂടുമ്പോള്‍
കിനാവിലെ ഇണക്കിളി ചിരിച്ചുനീ വരൂ വരൂ

ഒരായിരം വെണ്‍ ചന്ദ്രിക ദലങ്ങള്‍ നീര്‍ത്തുമ്പോള്‍
യമുനതന്‍ ലാവണ്യക്കുളിരോളങ്ങള്‍
തഴുകിടും നളിനങ്ങള്‍ പോലെ
താഴ്വര ജലവാഹി തേനലകളില്‍ നീന്താന്‍
മണിയരയന്നമായ് വാ നീ

ലതാഗൃഹ പൊന്‍ശയ്യകള്‍ കുളിര്‍മയേകുമ്പോള്‍
രജനിതന്‍ താരുണ്യത്തളിര്‍മേനിയില്‍
മലരിടും പുളകങ്ങള്‍ പോലെ
കാറ്റലകളിലാടും പൂമരനിഴല്‍ തോറും
ഇതള്‍ ചിരിപ്പൂവുമായ് വാ നീ

nilāvala taḽirkkuḍil niṟaṅṅaḽ sūḍumboḽ
kināvilĕ iṇakkiḽi siriccunī varū varū

ŏrāyiraṁ vĕṇ sandriga dalaṅṅaḽ nīrttumboḽ
yamunadan lāvaṇyakkuḽiroḽaṅṅaḽ
taḻugiḍuṁ naḽinaṅṅaḽ polĕ
tāḻvara jalavāhi tenalagaḽil nīndān
maṇiyarayannamāy vā nī

ladāgṛha pŏnśayyagaḽ kuḽirmayegumboḽ
rajanidan dāruṇyattaḽirmeniyil
malariḍuṁ puḽagaṅṅaḽ polĕ
kāṭralagaḽilāḍuṁ pūmaraniḻal toṟuṁ
idaḽ sirippūvumāy vā nī