Netrimele pottittaalum [D]

നെറ്റിമേലെ പൊട്ടിട്ടാലും [D]
Work
Year
Language

നെറ്റിമേലേ പൊട്ടിട്ടാലും
തഞ്ചാവൂര്‍പ്പട്ടുചുറ്റി പൂവെച്ചാലും
മംഗളപ്പൂ പൂക്കും മാറില്‍
നിലാവിന്‍ ചന്ദനപ്പൂച്ചാന്തിട്ടാലും
ഈ ശംഖുതോല്‍ക്കും മണിക്കഴുത്തില്‍
ചാര്‍ത്താം ചന്ദ്രകാന്തമണിത്താലി
ഈ പത്മരാഗപ്പടവിലെ പനിനീര്‍പ്പൂവേ

(നെറ്റിമേലേ)

മനസ്സിന്റെ മണിപ്പന്തലില്‍
നിലാവിന്‍ മറക്കുട മുഖം മറച്ചും
വലതുകാല്‍‌ച്ചുവടുവച്ചും
കിനാവില്‍ കൊലുസ്സിന്റെ കുളിര്‍ കൊഞ്ചിച്ചും
നീ വരലക്ഷ്മിയായ് വന്നെത്തുമ്പോള്‍
തെളിയും ദീപങ്ങള്‍
അടിവച്ചു നടക്കുന്നൊരരയന്നമേ
ആനന്ദഭൈരവീസ്വരരാഗമേ
നീ ഉഷസ്സിന്റെ മണിച്ചെപ്പില്‍ മകരമഞ്ഞല്ലേ

(നെറ്റിമേലേ)

പനങ്കുലച്ചുരുള്‍‌മുടിയില്‍
വസന്തം മണിമുല്ലക്കുടം കമിഴ്‌ത്തും
പവിഴപ്പൂവണിക്കയ്യില്‍
വിലോലം വളയിട്ടു ചമഞ്ഞൊരുക്കും
നീ നവവധുവായ് വന്നെത്തുമ്പോള്‍
വിരിയും പൗര്‍ണ്ണമി
ഇടനെഞ്ചില്‍ തുടിക്കുന്ന തംബുരുവും
ഇരിപ്പിടമൊരുക്കുന്ന താമരയും
നിന്നെ സുമധുരസരസ്വതീരൂപമാക്കുന്നു

(നെറ്റിമേലേ)

nĕṭrimele pŏṭṭiṭṭāluṁ
tañjāvūrppaṭṭusuṭri pūvĕccāluṁ
maṁgaḽappū pūkkuṁ māṟil
nilāvin sandanappūccāndiṭṭāluṁ
ī śaṁkhudolkkuṁ maṇikkaḻuttil
sārttāṁ sandragāndamaṇittāli
ī patmarāgappaḍavilĕ paninīrppūve

(nĕṭrimele)

manassinṟĕ maṇippandalil
nilāvin maṟakkuḍa mukhaṁ maṟaccuṁ
valadugāl‌scuvaḍuvaccuṁ
kināvil kŏlussinṟĕ kuḽir kŏñjiccuṁ
nī varalakṣmiyāy vannĕttumboḽ
tĕḽiyuṁ dībaṅṅaḽ
aḍivaccu naḍakkunnŏrarayanname
ānandabhairavīsvararāgame
nī uṣassinṟĕ maṇiccĕppil magaramaññalle

(nĕṭrimele)

panaṅgulaccuruḽ‌muḍiyil
vasandaṁ maṇimullakkuḍaṁ kamiḻ‌ttuṁ
paviḻappūvaṇikkayyil
vilolaṁ vaḽayiṭṭu samaññŏrukkuṁ
nī navavadhuvāy vannĕttumboḽ
viriyuṁ paurṇṇami
iḍanĕñjil tuḍikkunna taṁburuvuṁ
irippiḍamŏrukkunna tāmarayuṁ
ninnĕ sumadhurasarasvadīrūbamākkunnu

(nĕṭrimele)