നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ...ഹോയ്
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ....
ഇത്തിരി പമ്പരം ഒത്തിരി നൊമ്പരം ചുറ്റീ നീ..
ഇത്രയും നാളെന്റെ ഇഷ്ടകളിപ്പാട്ടം ആയീ നീ...
ഇനി എങ്ങും പൂക്കളം..പുലർ മഞ്ഞിൻ നീർകണം..
നേർത്ത പളുങ്കിൻ പൂപ്പാലിയിൽ
തേൻവസന്തം ഭാഗം നൽകി നീ...ഹോയ്
ഒരു നുള്ളു സങ്കല്പവും ഒരു നൂറു യാഥാർത്ഥ്യവും ജീവിതം..(2)
ഇനിയും ഉണരും...ഉയിരും ഉലകും
ഇടയിലിളയമനസ്സു തിരയും ഏതോ പൂക്കാലം
പനി പെയ്യും കാടോരം പുതു മഞ്ഞിൻ കൂടാരം..(2)
നൂലിഴമേലേ വാൽത്താരമായ് വട്ടമിടും പട്ടം നീ പ്രിയേ...
പുളകങ്ങൾ പൂച്ചാടികൾ...കുണുക്കിട്ട പൂമാട നീ സംഗമം..(2)
തെറിക്കും യൗവ്വനം തുടിക്കും മേനിയിൽ
പുരട്ടും ചന്ദനക്കുഴമ്പുതന്നിനീ കേളീ സല്ലാപം
വരൂ മിന്നാമിനുങ്ങേ...ഒരു വിളക്കു വെക്കൂ...(2)
എന്റെ കിനാവിൻ ചെപ്പേടുമായ് എന്തിനു നീ സ്വയം ജാതയായ്....
(നേർത്ത പളുങ്കിൻ....)