Nersca kungumam

നേര്‍ച്ച കുങ്കുമം
Year
Language

നേര്‍ച്ച കുങ്കുമ പൂ കൊരുക്കും
ആർച്ച തത്തമ്മേ തത്തമ്മേ (2)
കാവിലെത്തേവരെ കണ്ടു വരുമ്പോൾ
കാത്തു നിൽക്കും ഞാൻ
നിൽക്കും ഞാൻ
മോഹമണിച്ചിത്രക്കൂടൊരുക്കി
കൂടെ നടക്കും ഞാൻ
ചെമ്പഴുക്കാച്ചൊടിച്ചേലും നിന്റെ
ചെന്തളിർ ചുണ്ടിലെ പാട്ടും
ഒത്തിരിയൊത്തിരി ഇഷ്ടം കൊണ്ടേ
സ്വപ്നം കണ്ടൂ ഞാൻ
(നേർച്ചക്കുങ്കുമ...)

പാലാട്ടുകോമന്റെ പല്ലക്കിൽ
ഏഴാംകോട്ട കടക്കും ഞാൻ ആ..(2)
ആ പാലാട്ടുകോമന്റെ പല്ലക്കിൽ
ഏഴാം കോട്ട കടക്കും ഞാൻ

തച്ചോളിപൂഴിക്കടകൻ പ്രയോഗിച്ചു
കെട്ടിലമ്മേ നിന്നെ കൈക്കലാക്കും

തങ്കക്കിനാവിന്റെ താമരമഞ്ചലിൽ കൊണ്ടുപോകും
ഞാൻ കൊണ്ടുപോകും

കളരിപരദൈവങ്ങളാണേ തറവാട്ടു താവഴികളാണേ
മുടിയേറ്റി നിൽക്കുന്ന ഭഗവതിക്കാവിലെ
പ്രണയരതിശില്പങ്ങളാണേ
ഇവളെന്റെ സ്വന്തം
ഇവളെന്റെ സ്വർഗ്ഗം
ഇവളെന്റെ ചിരകാല പ്രേമസർവസ്വം

nersca kuṅguma pū kŏrukkuṁ
ārsca tattamme tattamme (2)
kāvilĕttevarĕ kaṇḍu varumboḽ
kāttu nilkkuṁ ñān
nilkkuṁ ñān
mohamaṇiccitrakkūḍŏrukki
kūḍĕ naḍakkuṁ ñān
sĕmbaḻukkāccŏḍicceluṁ ninṟĕ
sĕndaḽir suṇḍilĕ pāṭṭuṁ
ŏttiriyŏttiri iṣṭaṁ kŏṇḍe
svapnaṁ kaṇḍū ñān
(nerscakkuṅguma...)

pālāṭṭugomanṟĕ pallakkil
eḻāṁkoṭṭa kaḍakkuṁ ñān ā..(2)
ā pālāṭṭugomanṟĕ pallakkil
eḻāṁ koṭṭa kaḍakkuṁ ñān

taccoḽibūḻikkaḍagan prayogiccu
kĕṭṭilamme ninnĕ kaikkalākkuṁ

taṅgakkināvinṟĕ tāmaramañjalil kŏṇḍuboguṁ
ñān kŏṇḍuboguṁ

kaḽaribaradaivaṅṅaḽāṇe taṟavāṭṭu tāvaḻigaḽāṇe
muḍiyeṭri nilkkunna bhagavadikkāvilĕ
praṇayaradiśilbaṅṅaḽāṇe
ivaḽĕnṟĕ svandaṁ
ivaḽĕnṟĕ svarggaṁ
ivaḽĕnṟĕ siragāla premasarvasvaṁ