നേരം പൊയ് (നിറനാഴി പൂവും) [M]
ഓ....നേരം പോയ് നേരം പോയ്
അതിരില്ലാ പാടത്ത് മൂവന്തി നേരത്ത്
വിളകൊയ്യാൻ വരണോടീ മാളുപ്പെണ്ണേ
നിറനാഴി പൂവും പോരാ ചെറുതാലി പൊന്നും പോരാ
കാറ്റേ കുടമുല്ലക്കാറ്റേ
നൂറലങ്കാരങ്ങൾ വേണം കുരവയിടാൻ ആളുവേണം
കരയെല്ലാമൊരുങ്ങേണം
(നിറനാഴി പൂവും പോരാ....)
ചാമരം വേണം ഏഴാന വേണം
വേളിപ്പെണ്ണിനെ വരവേൽക്കാൻ (2)
അവൾക്കുടുക്കാൻ പൂമ്പുടവ
അവൾക്കണിയാൻ പൊന്മാല
നാലമ്പല മുറ്റത്ത് നിറമാല തണലത്ത്
നാളെ കാലത്ത് കല്യാണം
(നിറനാഴി പൂവും പോരാ....)
പുടമുറി കഴിഞ്ഞാൽ മാളിക വീട്ടിൽ
പെണ്ണിനും ചെറുക്കനും വിരുന്നൂട്ട് (2)
നീരാടും കുളക്കടവിൽ
മരതകത്തിൻ കല്പടവ്
പള്ളിത്തേരണയുനേ കുടമാറ്റം തെളിയുന്നേ
കാണാൻ പോകണു പൊടിപൂരം
(നിറനാഴി പൂവും പോരാ....)
o....neraṁ poy neraṁ poy
adirillā pāḍatt mūvandi neratt
viḽagŏyyān varaṇoḍī māḽuppĕṇṇe
niṟanāḻi pūvuṁ porā sĕṟudāli pŏnnuṁ porā
kāṭre kuḍamullakkāṭre
nūṟalaṅgāraṅṅaḽ veṇaṁ kuravayiḍān āḽuveṇaṁ
karayĕllāmŏruṅṅeṇaṁ
(niṟanāḻi pūvuṁ porā....)
sāmaraṁ veṇaṁ eḻāna veṇaṁ
veḽippĕṇṇinĕ varavelkkān (2)
avaḽkkuḍukkān pūmbuḍava
avaḽkkaṇiyān pŏnmāla
nālambala muṭratt niṟamāla taṇalatt
nāḽĕ kālatt kalyāṇaṁ
(niṟanāḻi pūvuṁ porā....)
puḍamuṟi kaḻiññāl māḽiga vīṭṭil
pĕṇṇinuṁ sĕṟukkanuṁ virunnūṭṭ (2)
nīrāḍuṁ kuḽakkaḍavil
maradagattin kalbaḍav
paḽḽitteraṇayune kuḍamāṭraṁ tĕḽiyunne
kāṇān pogaṇu pŏḍibūraṁ
(niṟanāḻi pūvuṁ porā....)