Nenyajudukkinre

നെഞ്ചുടുക്കിന്റെ
Year
Language

ഓ....

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)
(നെഞ്ചുടുക്കിന്‍റെ)
സുഖത്തിലല്ലാ ദുഃഖത്തിലല്ലോ
പാട്ടേ നിന്‍റെ മണിക്കിലുക്കം (2)

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)

അച്ഛനില്ലാതെ അമ്മയില്ലാതെ
താനേ പിറന്നവളേ - പാട്ടില്‍
താനേ പിറന്നവളേ
മനസ്സിനുള്ളില്‍ കുടിയിരിക്കേ (2)
കരളിലെ കനല്‍ കെടുത്ത് - നീയെന്‍
കരളിലെ കനല്‍ കെടുത്ത്

നെഞ്ചുടുക്കിന്‍റെ താളത്തുടിപ്പില്‍‌
നൊമ്പരങ്ങള്‍ പാടാം ഞാന്‍ (2)

കൊടും വേനലില്‍ ചെടികള്‍ പോലെ
ഞാനും കിനാവുകളും ഓ
ഞാനും കിനാവുകളും
ചിലപ്പോള്‍ പൂക്കും ചിലപ്പോള്‍ വാടും (2)
ചിലപ്പോള്‍ മണ്ണടിയും - പാട്ടേ
അതു കണ്ടു നീ ചിരിക്കും

(നെഞ്ചുടുക്കിന്‍റെ)

o....

nĕñjuḍukkinṟĕ tāḽattuḍippil‌
nŏmbaraṅṅaḽ pāḍāṁ ñān (2)
(nĕñjuḍukkinṟĕ)
sukhattilallā duḥkhattilallo
pāṭṭe ninṟĕ maṇikkilukkaṁ (2)

nĕñjuḍukkinṟĕ tāḽattuḍippil‌
nŏmbaraṅṅaḽ pāḍāṁ ñān (2)

acchanillādĕ ammayillādĕ
tāne piṟannavaḽe - pāṭṭil
tāne piṟannavaḽe
manassinuḽḽil kuḍiyirikke (2)
karaḽilĕ kanal kĕḍutt - nīyĕn
karaḽilĕ kanal kĕḍutt

nĕñjuḍukkinṟĕ tāḽattuḍippil‌
nŏmbaraṅṅaḽ pāḍāṁ ñān (2)

kŏḍuṁ venalil sĕḍigaḽ polĕ
ñānuṁ kināvugaḽuṁ o
ñānuṁ kināvugaḽuṁ
silappoḽ pūkkuṁ silappoḽ vāḍuṁ (2)
silappoḽ maṇṇaḍiyuṁ - pāṭṭe
adu kaṇḍu nī sirikkuṁ

(nĕñjuḍukkinṟĕ)