Nenyajinullil

നെഞ്ചിനുള്ളില്‍
Year
Language

നെഞ്ചിന്നുള്ളിലെ നെടും പാതയോരം
എന്നെ ഇന്ന് വീണ്ടും തിരയുന്നു ഞാന്‍

അഴിക്കുള്ളില്‍ വീഴുന്നു അഴിയാത്ത ബന്ധം
വെറും സ്വപ്ന സഞ്ചാരം നടത്തുന്നു കാലം
സ്വയം തോളിലേന്തുന്നു സ്വന്തമെന്ന മഞ്ചം
(നെഞ്ചിനുള്ളിലെ )

ഉറങ്ങാത്ത നാദങ്ങള്‍ മുളം തണ്ടിലൂറും
ഉണങ്ങാത്ത ദുഃഖങ്ങള്‍ മിഴിത്തുമ്പിലൂറും
കൊടും വേനലില്‍ പോലും ഇളം കാറ്റ് വീശും
ഒരു നോക്ക് കാണാന്‍ ഉഴറുന്നു ഞാന്‍
(നെഞ്ചിനുള്ളിലെ )

nĕñjinnuḽḽilĕ nĕḍuṁ pādayoraṁ
ĕnnĕ inn vīṇḍuṁ tirayunnu ñān

aḻikkuḽḽil vīḻunnu aḻiyātta bandhaṁ
vĕṟuṁ svapna sañjāraṁ naḍattunnu kālaṁ
svayaṁ toḽilendunnu svandamĕnna mañjaṁ
(nĕñjinuḽḽilĕ )

uṟaṅṅātta nādaṅṅaḽ muḽaṁ taṇḍilūṟuṁ
uṇaṅṅātta duḥkhaṅṅaḽ miḻittumbilūṟuṁ
kŏḍuṁ venalil poluṁ iḽaṁ kāṭr vīśuṁ
ŏru nokk kāṇān uḻaṟunnu ñān
(nĕñjinuḽḽilĕ )