Nenyajilottum kiliye

നെഞ്ചിലൊട്ടും കിളിയേ
Work
Year
Language

നെഞ്ചിലൊട്ടും കിളിയേ...വന്നാലും വര്‍ണ്ണാഞ്ചമയിലേ
മോഹരാഗക്കിളിയേ പെണ്ണാളെ വന്നാലും കുളിരേ
മടിയാതെ വാ...മൃദുമന്ദഹാസമോടെ
മദമാടി വാ....നിറദീപമായി വാ....
കരളിലൊഴുകും മോഹഗംഗയില്‍
അലിഞ്ഞുചേരാന്‍ വാ....പുളകങ്ങള്‍ പെയ്തു വാ...
നെഞ്ചിലൊട്ടും കിളിയേ...വന്നാലും വര്‍ണ്ണാഞ്ചമയിലേ
മോഹരാഗക്കിളിയേ പെണ്ണാളെ വന്നാലും കുളിരേ

സ്വപ്നസാന്ദ്ര സന്ധ്യാനേരം കരള്‍ നിറച്ചു നിന്റെരൂപം
നീയണയാ യാമിനി ഇല്ലാ...ആരോമലേ...
സ്വപ്നസാന്ദ്ര സന്ധ്യാനേരം കരള്‍ നിറച്ചു നിന്റെരൂപം
നീയണയാ യാമിനി ഇല്ലാ...ആരോമലേ...
എന്‍ കിനാക്കളെല്ലാം സ്വര്‍ണ്ണം ചാര്‍ത്തി
സ്വപ്നസുന്ദരീ...എന്റെ മുന്നില്‍ വരൂ....
നെഞ്ചിലൊട്ടും കിളിയേ...വന്നാലും വര്‍ണ്ണാഞ്ച മയിലേ
മോഹരാഗക്കിളിയേ പെണ്ണാളെ വന്നാലും കുളിരേ

മഞ്ഞണിഞ്ഞ പൊന്നുഷസ്സില്‍ കുളിരലകള്‍ വീശി നില്‍ക്കെ
കാതര നീ വരുമെന്നോർത്തൂ മാന്‍ കണ്ണിയേ..
മഞ്ഞണിഞ്ഞ പൊന്നുഷസ്സില്‍ കുളിരലകള്‍ വീശി നില്‍ക്കെ
കാതര നീ വരുമെന്നോർത്തൂ മാന്‍ കണ്ണിയേ..
എന്റെ മോഹമെല്ലാം വര്‍ണ്ണം പൂശി
മനോമോഹിനീ...എന്റെ മുന്നില്‍ വരൂ....
(നെഞ്ചിലൊട്ടും കിളിയേ....)

nĕñjilŏṭṭuṁ kiḽiye...vannāluṁ varṇṇāñjamayile
moharāgakkiḽiye pĕṇṇāḽĕ vannāluṁ kuḽire
maḍiyādĕ vā...mṛdumandahāsamoḍĕ
madamāḍi vā....niṟadībamāyi vā....
karaḽilŏḻuguṁ mohagaṁgayil
aliññuserān vā....puḽagaṅṅaḽ pĕydu vā...
nĕñjilŏṭṭuṁ kiḽiye...vannāluṁ varṇṇāñjamayile
moharāgakkiḽiye pĕṇṇāḽĕ vannāluṁ kuḽire

svapnasāndra sandhyāneraṁ karaḽ niṟaccu ninṟĕrūbaṁ
nīyaṇayā yāmini illā...āromale...
svapnasāndra sandhyāneraṁ karaḽ niṟaccu ninṟĕrūbaṁ
nīyaṇayā yāmini illā...āromale...
ĕn kinākkaḽĕllāṁ svarṇṇaṁ sārtti
svapnasundarī...ĕnṟĕ munnil varū....
nĕñjilŏṭṭuṁ kiḽiye...vannāluṁ varṇṇāñja mayile
moharāgakkiḽiye pĕṇṇāḽĕ vannāluṁ kuḽire

maññaṇiñña pŏnnuṣassil kuḽiralagaḽ vīśi nilkkĕ
kādara nī varumĕnnorttū mān kaṇṇiye..
maññaṇiñña pŏnnuṣassil kuḽiralagaḽ vīśi nilkkĕ
kādara nī varumĕnnorttū mān kaṇṇiye..
ĕnṟĕ mohamĕllāṁ varṇṇaṁ pūśi
manomohinī...ĕnṟĕ munnil varū....
(nĕñjilŏṭṭuṁ kiḽiye....)