നീയെന്റെ ലഹരി... നീ മോഹമലരി...
നീയെന്റെ ലഹരി നീ മോഹമലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീയെന്റെ ലഹരി
നിത്യാനുരാഗത്തിൻ നൃത്തനിർഝരി നീ
നിരവദ്യഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണപതംഗമായ് പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായ് അലിയുന്നു
(നീയെന്റെ ലഹരി.....)
കേൾക്കാത്ത ഗന്ധർവ്വഗാനപല്ലവി നീ
കാണാത്ത കമനീയ ശിൽപചാതുരി
(കേൾക്കാത്ത........)
നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു
സ്വപ്നശലാകയായ് അലയുന്നു
നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ
നിശാഗീതമായ് അലിയുന്നു.....
(നീയെന്റെ ലഹരി......)