Neeyenre jeevanaanomale

നീയെന്റെ ജീവനാണോമലേ
Year
Language

നീയെന്റെ ജീവനാണോമലേ
സ്വരങ്ങള്‍തന്‍ തേരേറിയും
നിറങ്ങളില്‍ നീരാടിയും...
അകതളിരില്‍ ഒരേ മുഖം മാത്രമായ്
ഒരു രൂപം... പ്രിയരൂപം....
മധുരിതം! നീയെന്റെ ജീവനാണെന്നുമേ

ഇന്നലെ കാമിനിയായ് വന്നൂ കൂടെ
ഇന്നെന്റെ സര്‍വ്വസ്വമായ് നില്‌പൂ ചാരെ
പോരൂ പോരൂ മാനസചോരനെ
നിന്‍ വഴിയില്‍ പൂവുമായ് സന്ധ്യ നില്‍ക്കവേ
എന്‍ പ്രിയനേ... എന്നുയിരേ...
മധുരിതം! നീയെന്റെ ജീവനാണെന്നുമേ

മാരിവില്‍ത്താരുതിരും വിണ്ണിന്നോരം
മാനുകള്‍ കണ്ണെറിയും കന്യാതീരം
പോരൂ പോരൂ ചിന്തതന്‍ ഭാഗമേ
നീയൊഴുകും വീഥിയില്‍ കാറ്റൊതുങ്ങവേ
എന്‍ പ്രിയതേ... എന്‍ ദയിതേ...

മധുരിതം! നീയെന്റെ ജീവനാണെന്നുമേ
നിറങ്ങളില്‍ നീരാടിയും...
അകതളിരില്‍ ഒരേ മുഖം മാത്രമായ്
ഒരു രൂപം... പ്രിയരൂപം....
മധുരിതം! നീയെന്റെ ജീവനാണെന്നുമേ

nīyĕnṟĕ jīvanāṇomale
svaraṅṅaḽtan dereṟiyuṁ
niṟaṅṅaḽil nīrāḍiyuṁ...
agadaḽiril ŏre mukhaṁ mātramāy
ŏru rūbaṁ... priyarūbaṁ....
madhuridaṁ! nīyĕnṟĕ jīvanāṇĕnnume

innalĕ kāminiyāy vannū kūḍĕ
innĕnṟĕ sarvvasvamāy nil‌pū sārĕ
porū porū mānasasoranĕ
nin vaḻiyil pūvumāy sandhya nilkkave
ĕn priyane... ĕnnuyire...
madhuridaṁ! nīyĕnṟĕ jīvanāṇĕnnume

mārivilttārudiruṁ viṇṇinnoraṁ
mānugaḽ kaṇṇĕṟiyuṁ kanyādīraṁ
porū porū sindadan bhāgame
nīyŏḻuguṁ vīthiyil kāṭrŏduṅṅave
ĕn priyade... ĕn dayide...

madhuridaṁ! nīyĕnṟĕ jīvanāṇĕnnume
niṟaṅṅaḽil nīrāḍiyuṁ...
agadaḽiril ŏre mukhaṁ mātramāy
ŏru rūbaṁ... priyarūbaṁ....
madhuridaṁ! nīyĕnṟĕ jīvanāṇĕnnume