നീല... താരമേ...
നീയെന്തറിയുന്നു..
നീയെന്തറിയുന്നു നീല താരമേ
വസന്തവാനത്തില്‍ നീ ചിരിക്കുന്നു
നീയെന്തറിയുന്നു?
മണ്ണിലുള്ള കണ്ണുനീരിന്‍ ചൂടറിയാമോ
മാനവന്റെ നെഞ്ചിലൂറും നോവറിയാമോ
പൂപോലെ പുഞ്ചിരിക്കും താരേ
നീ പോയ് നില്പതെത്ര ദൂരെ!
നീയെന്തറിയുന്നു പാടും രാക്കുയിലേ
ആലോലസംഗീതം നീ ചൊരിയുന്നു
നീയെന്തറിയുന്നു!
നീയെന്തറിയുന്നു വീണടിഞ്ഞ പൊന്‍ കിനാവിന്‍
കഥയറിയാമോ?
കൂടുവിട്ട ഒരാണ്‍കിളിതന്‍ കഥയറിയാമോ
മാലാര്‍ന്നൊരെന്നാത്മരാഗം ഞാന്‍
മാത്രമാലപിപ്പൂ മൂകം
നീയെന്തറിയുന്നു.........