നീർച്ചോല പാടുന്ന ശ്രീരാഗം
നീർച്ചോല പാടുന്ന ശ്രീരാഗം
നീലക്കടമ്പിന്റെ ശൃംഗാരം
നീൾമിഴിക്കോണിലെ കർപ്പൂരധാരയായ്
കാമിനി നിന്നിൽ ഒളിച്ചതാര് ?
അതു നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ ?
ചെമ്പകച്ചില്ലയാൽ പന്തൽ തീർത്തു
തുമ്പപ്പൂങ്കിങ്ങിണി കാതിൽ ചാർത്തി (2)
നെയ്യാമ്പൽ കൊണ്ടൊരു താലിയണിഞ്ഞു
മെയ്യോടു മെയ്യുരുമ്മി പാടി നടന്നു
കുരവയിടാൻ കുയിലുകളോ
കുളിരേകും പൊയ്കയോ
അതു നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ ?
മണവറ വാതിലടച്ചു വേഗം
വധുവും വരനും ഉറക്കമായോ (2)
തിര നീട്ടി ചൊല്ലുന്ന പ്രേമരഹസ്യം
നിറമാറിൽ ഒളിക്കുന്ന തീരമേ നിൻ
കവിളിണയിൽ പരിഭവമോ കാണാത്ത സ്വപ്നമോ
അതു നീയോ ഞാനോ
നീയോ ഞാനോ നീയോ ഞാനോ നീയോ
(നീർച്ചോല...)
nīrscola pāḍunna śrīrāgaṁ
nīlakkaḍambinṟĕ śṛṁgāraṁ
nīḽmiḻikkoṇilĕ karppūradhārayāy
kāmini ninnil ŏḽiccadār ?
adu nīyo ñāno
nīyo ñāno nīyo ñāno nīyo ?
sĕmbagaccillayāl pandal tīrttu
tumbappūṅgiṅṅiṇi kādil sārtti (2)
nĕyyāmbal kŏṇḍŏru tāliyaṇiññu
mĕyyoḍu mĕyyurummi pāḍi naḍannu
kuravayiḍān kuyilugaḽo
kuḽireguṁ pŏygayo
adu nīyo ñāno
nīyo ñāno nīyo ñāno nīyo ?
maṇavaṟa vādilaḍaccu vegaṁ
vadhuvuṁ varanuṁ uṟakkamāyo (2)
tira nīṭṭi sŏllunna premarahasyaṁ
niṟamāṟil ŏḽikkunna tīrame nin
kaviḽiṇayil paribhavamo kāṇātta svapnamo
adu nīyo ñāno
nīyo ñāno nīyo ñāno nīyo
(nīrscola...)