Neermalayude marmaram

നീര്‍മഴയുടെ മര്‍മരം
Year
Language

നീ മഴയുടെ മര്‍മ്മരം
പൂ മിഴിയിലെ നീര്‍ക്കണം
വേർപിരിയുകയല്ലയോ
കാർമുകിലിലെ സൂര്യനായ്...
ഇതേ സന്ധ്യയും ഈ ഇളം തെന്നലും..(നീ...)
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ
പറയാത്തൊരീ മറുവാക്കിലേക്കറിയാതെ
നാം ചായവേ....
വെയിലേല്‍ക്കവേ ഇതള്‍ നൊന്തുവോ
കവിളോരമെന്നും സഖീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...

നീ തിരഞ്ഞ കാല്പാടും
ഞാന്‍ മറന്ന പൂപ്പാട്ടും
ഏതു തീരമാവാം ദൂരെ കൊണ്ടുപോയ്
നീ മെനഞ്ഞ രാക്കൂടും
കൂടൊഴിഞ്ഞ കണ്ണീരും
ഏതു കാറ്റിലാവാം താഴെ വീണുപോയ്‌..
എന്റെ മാത്രമാവാന്‍ എന്തു മോഹമെന്നോ..
മാഞ്ഞുപോകുമേതോ മഞ്ഞു പൈതലേ
പിരിയാതിതാ....
പിരിയാതിതാ നിമിഷങ്ങളായ്
ഒരു വാക്കു മിണ്ടീല്ല നീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...

വെണ്ണിലാവു് നിന്നുള്ളില്‍
വേനലിന്റെ നാളം പോല്‍
ഏതു മൌന ഗാനം മീട്ടിയോര്‍മ്മയില്‍
സാന്ത്വനങ്ങളില്ലാതെ...
സാഗരം വിതുമ്പുമ്പോള്‍
ഏതു ജന്മമാവാം തേങ്ങി സന്ധ്യയില്‍
പെയ്തു തോര്‍ന്ന പാട്ടില്‍ രാഗമെന്നപോലെ
നേര്‍ത്തു നേര്‍ത്തു പോകും മേഘമല്ലികേ...
ഒരു തൂവലായ്.....
ഒരു തൂവലായ് തഴുകുന്നൊരെന്‍
പ്രണയം അറിഞ്ഞീല...നീ...
പിന്നെയും നിന്നിലെ കണ്ണുനീര്‍ തേടവേ...
(നീ മഴയുടെ....)

nī maḻayuḍĕ marmmaraṁ
pū miḻiyilĕ nīrkkaṇaṁ
verbiriyugayallayo
kārmugililĕ sūryanāy...
ide sandhyayuṁ ī iḽaṁ tĕnnaluṁ..(nī...)
pinnĕyuṁ ninnilĕ kaṇṇunīr teḍave
paṟayāttŏrī maṟuvākkilekkaṟiyādĕ
nāṁ sāyave....
vĕyilelkkave idaḽ nŏnduvo
kaviḽoramĕnnuṁ sakhī...
pinnĕyuṁ ninnilĕ kaṇṇunīr teḍave...

nī tirañña kālbāḍuṁ
ñān maṟanna pūppāṭṭuṁ
edu tīramāvāṁ dūrĕ kŏṇḍuboy
nī mĕnañña rākkūḍuṁ
kūḍŏḻiñña kaṇṇīruṁ
edu kāṭrilāvāṁ tāḻĕ vīṇuboy‌..
ĕnṟĕ mātramāvān ĕndu mohamĕnno..
māññubogumedo maññu paidale
piriyādidā....
piriyādidā nimiṣaṅṅaḽāy
ŏru vākku miṇḍīlla nī...
pinnĕyuṁ ninnilĕ kaṇṇunīr teḍave...

vĕṇṇilāvu് ninnuḽḽil
venalinṟĕ nāḽaṁ pol
edu maൌna gānaṁ mīṭṭiyormmayil
sāndvanaṅṅaḽillādĕ...
sāgaraṁ vidumbumboḽ
edu janmamāvāṁ teṅṅi sandhyayil
pĕydu tornna pāṭṭil rāgamĕnnabolĕ
nerttu nerttu poguṁ meghamallige...
ŏru tūvalāy.....
ŏru tūvalāy taḻugunnŏrĕn
praṇayaṁ aṟiññīla...nī...
pinnĕyuṁ ninnilĕ kaṇṇunīr teḍave...
(nī maḻayuḍĕ....)