നീരദ ശ്യാമള കോമള രൂപിണി
നീരാടും അപ്സര കന്യക നീ (നീരദ)
പൂർണ്ണേന്ദു മുഖീ രാജീവലോചനേ
ചാരുചിത്രാംഗദേ മാമക മഞ്ജരീ (നീരദ)
വന്നുദിച്ചു ശശിചന്ദ്രിക വ്യാപിച്ചു
നിൻ അനുരാഗത്തിൽ കൊരിത്തരിച്ചു ഞാൻ (വന്നുദിച്ചു)
രാസകേളിയിൽ ആലസ്യയാക്കി
നിൻ തങ്ക മേനിയിൽ
രാഗ മോഹ ദാഹം പകരും (നീരദ)
ചന്ദ്രവദനേ നിൻ പദ്മപരാഗങ്ങൾ
എൻ ചൊടിയിണകളിൽ പകരുവാൻ
രാഗ തപസ്യയിൽ നിന്നുനരും
നിൻ തങ്ക മേനിയിൽ
രാഗ മോഹ ദാഹം പകരും (നീരദ)
nīrada śyāmaḽa komaḽa rūbiṇi
nīrāḍuṁ apsara kanyaga nī (nīrada)
pūrṇṇendu mukhī rājīvalosane
sārusitrāṁgade māmaga mañjarī (nīrada)
vannudiccu śaśisandriga vyābiccu
nin anurāgattil kŏrittariccu ñān (vannudiccu)
rāsageḽiyil ālasyayākki
nin daṅga meniyil
rāga moha dāhaṁ pagaruṁ (nīrada)
sandravadane nin padmabarāgaṅṅaḽ
ĕn sŏḍiyiṇagaḽil pagaruvān
rāga tabasyayil ninnunaruṁ
nin daṅga meniyil
rāga moha dāhaṁ pagaruṁ (nīrada)