Neeraalippenninre

നീരാഴിപ്പെണ്ണിന്റെ
Year
Language

നീരാഴിപ്പെണ്ണിന്റെ ആരാരും കാണാത്ത
നീലക്കല്‍ക്കൊട്ടാരം ദൂരെ
ഓ....
ഏഴല്ലോ വാതിലാ കോട്ടയ്ക്കു കാവലായ്
ഏഴേഴു സിംഹങ്ങളാണേ
ഓ......
താഴിട്ടുപൂട്ടിയ കൊട്ടാരം താനേ തുറക്കൂലാ
താമരക്കണ്മുനത്താക്കോലിന്‍ കണ്ണാല്‍ത്തുറക്കൂല്ലേ
ഒന്നാം തിരപ്പുറം പൊന്നാം തിരപ്പുറം
കേറിമറിഞ്ഞാരേ പോണൂ
കൂട്ടിന്നു പെണ്ണാളും കൂടെത്തുഴഞ്ഞുവാ
കുട്ടിക്കുറുങ്ങാലി കൂടെ
തങ്കം പോലുള്ളൊരാ തമ്പുരാട്ടി
തങ്കത്തളികയില്‍ ചോറുതരും
താലിപണിയിക്കാന്‍ പൊന്നുതരും
മാലയില്‍ക്കോര്‍ക്കുവാന്‍ മുത്തുതരും

ഒന്നാനാം തോണിയില്‍ പൊന്നുകോരുന്നതാരോ
മുത്താരം തോണിയില്‍ മുത്തുകോരുന്നതാരോ
അമ്പഴകന്‍ മുക്കുവന്റെ തോണി
ചെമ്പരുന്തു പോലെ പാറിവന്നേ
ചാഞ്ചക്കമാടുന്നേ തോണി.......
പാടിവരൂ കരളില്‍ കൂടണയും കുരുവീ
കുന്നത്തെ പള്ളിക്കു നേരുന്നേ
ഉണ്ണിത്തിരുരൂപം
പൊന്നിന്‍ കുരിശൊന്നു നേരുന്നേ
കന്നിത്തിരുനാളില്‍

കാറ്റാടിച്ചോട്ടിലായ് പാട്ടുമൂളുന്നതാരോ
പൂമോളേ കാണുവാന്‍ പൂതികൊള്ളുന്നതാരോ
പെണ്ണിനെന്നുമാണൊരുത്തന്‍ വേണ്ടേ
മന്ത്രകോടിതന്നു കൊണ്ടുപോകാന്‍
ചാകരക്കൊയ്ത്തുകഴിഞ്ഞാല്‍
മാമലതന്‍ കുളിരും ചൂടിവരും കിളിയേ
മാതാവിന്‍ പള്ളിക്കു നേരുന്നേ
പൊന്നുകൊണ്ടാള്രൂപം
നെഞ്ചില്‍ തഴുകുന്ന പുണ്യാളാ
എന്നും തുണക്കേണം

nīrāḻippĕṇṇinṟĕ ārāruṁ kāṇātta
nīlakkalkkŏṭṭāraṁ dūrĕ
o....
eḻallo vādilā koṭṭaykku kāvalāy
eḻeḻu siṁhaṅṅaḽāṇe
o......
tāḻiṭṭubūṭṭiya kŏṭṭāraṁ tāne tuṟakkūlā
tāmarakkaṇmunattākkolin kaṇṇālttuṟakkūlle
ŏnnāṁ tirappuṟaṁ pŏnnāṁ tirappuṟaṁ
keṟimaṟiññāre poṇū
kūṭṭinnu pĕṇṇāḽuṁ kūḍĕttuḻaññuvā
kuṭṭikkuṟuṅṅāli kūḍĕ
taṅgaṁ poluḽḽŏrā tamburāṭṭi
taṅgattaḽigayil soṟudaruṁ
tālibaṇiyikkān pŏnnudaruṁ
mālayilkkorkkuvān muttudaruṁ

ŏnnānāṁ toṇiyil pŏnnugorunnadāro
muttāraṁ toṇiyil muttugorunnadāro
ambaḻagan mukkuvanṟĕ toṇi
sĕmbarundu polĕ pāṟivanne
sāñjakkamāḍunne toṇi.......
pāḍivarū karaḽil kūḍaṇayuṁ kuruvī
kunnattĕ paḽḽikku nerunne
uṇṇittirurūbaṁ
pŏnnin kuriśŏnnu nerunne
kannittirunāḽil

kāṭrāḍiccoṭṭilāy pāṭṭumūḽunnadāro
pūmoḽe kāṇuvān pūdigŏḽḽunnadāro
pĕṇṇinĕnnumāṇŏruttan veṇḍe
mandragoḍidannu kŏṇḍubogān
sāgarakkŏyttugaḻiññāl
māmaladan kuḽiruṁ sūḍivaruṁ kiḽiye
mādāvin paḽḽikku nerunne
pŏnnugŏṇḍāḽrūbaṁ
nĕñjil taḻugunna puṇyāḽā
ĕnnuṁ tuṇakkeṇaṁ