നീലയാമിനി നിന്‍ കരളിന്‍ നൊമ്പരം
മൂകതാരമായി ഒരു മിഴിനീര്‍ത്തുള്ളിയായി
ഇനിയും മനസ്സേ നിറമേറുമോര്‍മ്മയായ്‍
കനവായ് വിരിയാന്‍ അലിവാര്‍ന്നുറങ്ങുമോ
വാവോ വാവോ
ലയമൗനം സ്വരമാകും വിഷാദവീണയുമായ് ഞാന്‍
അതിലോലം മൃദു വിരലോടാനിനിയും കൊതിയായ്
വാവോ വാവോ
(നീലയാമിനി)
കണിമഞ്ഞിന്‍ കുളിരോലും നിലാവില്‍ ആമ്പല്‍ പോലേ
മനമൊന്നായി ഇരുതനുവൊന്നായ് അലിയാന്‍ കൊതിയായ്
(നീലയാമിനി)