Neelavayalinu poottirunaal

നീലവയലിനു പൂത്തിരുനാള്
Year
Language

നീലവയലിനു പൂത്തിരുനാൾ ഇന്ന്
നിറയം പുത്തരിനാൾ
പുത്തൻ കലപ്പ കൊണ്ടുഴുതിട്ട മണ്ണിൽ
പുതുമണം പരക്കും നാൾ

ആലീ മാലീ മാനം മാനത്തശ്വതി മുത്തു
കൊണ്ടമ്മാനം
ആ മുത്തു വാരാൻ
കൂടെപ്പോരണതാരോ ആരോ
കാലിൽ ചന്ദനമെതിയടിയിട്ടൊരു
കന്നിനിലാപ്പെണ്ണ്
(നീലവയലിനും...)

എള്ളു വിതച്ചിട്ടെള്ളോല
നെല്ലു വിതച്ചിട്ടു നെല്ലോല
ഞാനൊരുപിടി മുത്തു വിതച്ചിട്ട്
എല്ലാടത്തും പൊന്നോല
(നീലവയലിനും...)

ആയില്യം മകം പൂരം അക്കരെ
യാരിയൻ പാടത്ത് കതിരാട്ടം
ആക്കതിർ കൊയ്യാൻ
കൂടെപ്പോരണതാരോ ആരോ
കൈയ്യിൽ പിച്ചളയരിവാളേന്തിയ
കരുമാടിപ്പെണ്ണ്
(നീലവയലിനും...)

nīlavayalinu pūttirunāḽ inn
niṟayaṁ puttarināḽ
puttan kalappa kŏṇḍuḻudiṭṭa maṇṇil
pudumaṇaṁ parakkuṁ nāḽ

ālī mālī mānaṁ mānattaśvadi muttu
kŏṇḍammānaṁ
ā muttu vārān
kūḍĕpporaṇadāro āro
kālil sandanamĕdiyaḍiyiṭṭŏru
kanninilāppĕṇṇ
(nīlavayalinuṁ...)

ĕḽḽu vidacciṭṭĕḽḽola
nĕllu vidacciṭṭu nĕllola
ñānŏrubiḍi muttu vidacciṭṭ
ĕllāḍattuṁ pŏnnola
(nīlavayalinuṁ...)

āyilyaṁ magaṁ pūraṁ akkarĕ
yāriyan pāḍatt kadirāṭṭaṁ
ākkadir kŏyyān
kūḍĕpporaṇadāro āro
kaiyyil piccaḽayarivāḽendiya
karumāḍippĕṇṇ
(nīlavayalinuṁ...)