നീലവാനച്ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ
ഞാന്‍ രചിച്ച കവിതകള്‍ നിന്റെ മിഴിയില്‍ കണ്ടു ഞാന്‍
വരാതെ വന്ന എന്‍ ദേവീ
(നീലവാന)
കാളിദാസന്‍ പാടിയ മേഘദൂതമേ
ദേവീദാസനാകുമെന്‍ രാഗഗീതമേ
ചൊടികളില്‍ തേന്‍കണം ഏന്തിടും പെണ്‍കിളീ
നീയില്ലെങ്കില്‍ ഞാന്‍ ഏകനായ്
എന്തേ ഈ മൌനം മാത്രം
(നീലവാന)
ഞാനും നീയും നാളെയായ് മാല ചാര്‍ത്തിടാം
വാനും ഭൂവും ഒന്നായ് വാഴ്ത്തി നിന്നിടാം
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
മിഴികളില്‍ കോപമോ വിരഹമോ ദാഹമോ
ശ്രീദേവിയേ എന്‍ ജീവനേ
എങ്ങോ നീ അവിടെ ഞാനും
(നീലവാന)