Neelasaagara teeram

നീലസാഗര തീരം
Year
Language

നീലസാഗരതീരം നിന്റെ നീർമിഴിയോരം
ചൈത്ര സന്ധ്യാകാശം ചാരുരത്ന കപോലം

ജീവസാഗര ഗീതം നിന്റെ പ്രേമസംഗീതം
നിത്യ നീലാകാശം ഞാൻ കവർന്ന ഹൃദന്തം

സാഗരത്തിൻ തിരകളിലാടും രാഗഹംസത്തോണി
ചിന്തകളിൽ തേനലകളുണർത്തും ചിത്രമോഹത്തോണി (നീല..)

ഓമനേ നിൻ തളിരധരത്തിൽ ദാഹയൗവനമേളം
ഗാനപതംഗമേളം
ഗാനപതംഗം പാറും വനിയിലും പ്രേമശൃംഗാരമേളം (നീല..)

nīlasāgaradīraṁ ninṟĕ nīrmiḻiyoraṁ
saitra sandhyāgāśaṁ sāruratna kabolaṁ

jīvasāgara gīdaṁ ninṟĕ premasaṁgīdaṁ
nitya nīlāgāśaṁ ñān kavarnna hṛdandaṁ

sāgarattin diragaḽilāḍuṁ rāgahaṁsattoṇi
sindagaḽil tenalagaḽuṇarttuṁ sitramohattoṇi (nīla..)

omane nin daḽiradharattil dāhayauvanameḽaṁ
gānabadaṁgameḽaṁ
gānabadaṁgaṁ pāṟuṁ vaniyiluṁ premaśṛṁgārameḽaṁ (nīla..)