Neelanilaavoru toni

നീലനിലാവൊരു തോണി
Year
Language

നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണീ പൂന്തോണി
ഈ നീല നിലാവൊരു തോണി

പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
മനസ്സിന്‍ മടിയില്‍ മയങ്ങും മാനിനു കറുകത്തളിരും തേടി
തോണിയില്‍ അലയുകയാണൊരു ഹ്രദയം ഈ തൊറ്റം പാട്ടും പാടി
ഈ നീല നിലാവൊരു തോണി

മാറിലെഴുതിയ നഖ പദ വടിവും മുഖ ലാളനകളുമായീ
തിരയും കരയും രാസ കേളിയില്‍ മധുരം പകരും രാവില്‍
നിരുപമ ലഹരിയില്‍ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ
ഈ നീല നിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി
ഈ നീല നിലാവൊരു തോണി
നീല നിലാവൊരു തോണി

nīla nilāvŏru toṇi arayanna siṟaguḽḽa toṇi
niśayuḍĕ kāyal tiragaḽil nīnduṁ toṇī pūndoṇi
nīla nilāvŏru toṇi arayanna siṟaguḽḽa toṇi
niśayuḍĕ kāyal tiragaḽil nīnduṁ toṇī pūndoṇi
ī nīla nilāvŏru toṇi

pādi kūmbiya pūmiḻiyoraṁ pudiya kināvuṁ sūḍi
pādi kūmbiya pūmiḻiyoraṁ pudiya kināvuṁ sūḍi
manassin maḍiyil mayaṅṅuṁ māninu kaṟugattaḽiruṁ teḍi
toṇiyil alayugayāṇŏru hradayaṁ ī tŏṭraṁ pāṭṭuṁ pāḍi
ī nīla nilāvŏru toṇi

māṟilĕḻudiya nakha pada vaḍivuṁ mukha lāḽanagaḽumāyī
tirayuṁ karayuṁ rāsa keḽiyil madhuraṁ pagaruṁ rāvil
nirubama lahariyil manassil piṇayuṁ niḻaluṁ niḻaluṁ polĕ
ī nīla nilāvŏru toṇi
arayanna siṟaguḽḽa toṇi
niśayuḍĕ kāyal tiragaḽil nīnduṁ toṇi pūndoṇi
ī nīla nilāvŏru toṇi
nīla nilāvŏru toṇi