നീലനിലാവില്‍ ഞാന്‍ നിദ്രയുണര്‍ന്നു
നീവരും വഴിയില്‍ ഞാന്‍ കാത്തുതളര്‍ന്നു
താരകം താരാട്ടു പാടാന്‍ ശ്രമിച്ചു
താഴമ്പൂ മണമേന്തും കാറ്റും ചലിച്ചു
കരിമേഘക്കീറില്‍ ഞാന്‍ കാവ്യം രചിച്ചു
കാവ്യം നിനക്കായ് ഞാന്‍ കാറ്റിലയച്ചു
കടലിലെ കൊടുംകാറ്റില്‍ മേഘം കറങ്ങി
കടലലനടുവിലെന്‍ കാവ്യമുറങ്ങി
പൂനിലാപ്പാലൊരു പുഴയായൊഴുകി
പുഴയില്‍ ഞാനൊരു പൂവായൊഴുകി
പുലരാറായപ്പോള്‍ പുഴപോയ് മറഞ്ഞു
പാതിരാപ്പൂ ഞാന്‍ മണ്ണിലടിഞ്ഞു