Neelamugile ninnude

നീലമുകിലേ നിന്നുടെ
Year
Language

നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില്‍ ഞാന്‍ (നീലമുകിലേ)

രാജഹംസത്തെ ദൂതിനയച്ച
രാഗകഥയിലെ നായിക ഞാന്‍ (രാജഹംസത്തെ)
മലര്‍മിഴിയാലേ ലേഖനമെഴുതി
മറുപടി കാക്കും കാമിനി ഞാന്‍ (നീലമുകിലേ)

പ്രേമസാഗരതീരരാജിത
മദനമന്ദിര മണിയറയില്‍ (പ്രേമസാഗര)
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കവിതകള്‍ തീര്‍ക്കും കന്യക ഞാന്‍ (നീലമുകിലേ)

nīlamugile ninnuḍĕ niḻalil
pīlinīrttiya pŏnmayil ñān (nīlamugile)

rājahaṁsattĕ dūdinayacca
rāgagathayilĕ nāyiga ñān (rājahaṁsattĕ)
malarmiḻiyāle lekhanamĕḻudi
maṟubaḍi kākkuṁ kāmini ñān (nīlamugile)

premasāgaradīrarājida
madanamandira maṇiyaṟayil (premasāgara)
kanagakkināvin dībaprabhayil
kavidagaḽ tīrkkuṁ kanyaga ñān (nīlamugile)