നീലമലച്ചോലയിലേ നീരാടുമ്പോൾ
തോണി തുഴഞ്ഞും കൊണ്ടേ
നിന്റെ മാരൻ വന്നെടി പെണ്ണേ
അപ്പം നാണം കൊണ്ടല്ലോ കണ്ണേ (നീലമല...)
കാർമുടി നീ മാടും നേരം
കരിവള കിലുങ്ങിയല്ലോ
കണ്മുന കൂട്ടിമുട്ടിയല്ലോ
നിന്റെ മാരൻ വന്നെടി പെണ്ണേ
അപ്പം മിണ്ടാതെ മിണ്ടിയതെന്തേ (നീലമല...)