Neelakkuvala poovugalo

നീലക്കുവള പൂവുകളോ
Year
Language

നീലക്കൂവളപ്പൂവുകളോ
വാലിട്ടെഴുതിയ കണ്ണുകളോ
മന്മഥന്‍ കുലയ്ക്കും വില്ലുകളോ
മനസില്‍പ്പടരും വല്ലികളോ
കുനു ചില്ലികളോ
(നീലക്കൂവള)

കരിവണ്ടുകളോ കുറുനിരയോ
കവിളില്‍ പൂത്തതു് ചെന്താമരയോ
മധുരസ്വപ്നമാം മലര്‍ക്കിളി നീന്തും (2)
മദനപ്പൊയ്കയോ നുണക്കുഴിയോ ഇതു്
മദനപ്പൊയ്കയോ നുണക്കുഴിയോ
(നീലക്കൂവള)

പകുതിതുറന്നനിന്‍ പവിഴച്ചിപ്പിയില്‍
പ്രണയപരാഗമോ പുഞ്ചിരിയോ
അധരത്തളിരോ ആതിരക്കുളിരോ
അമൃതോ മുത്തോ പൂന്തേനോ - ഇതില്‍
അമൃതോ മുത്തോ പൂന്തേനോ
(നീലക്കൂവള)

nīlakkūvaḽappūvugaḽo
vāliṭṭĕḻudiya kaṇṇugaḽo
manmathan kulaykkuṁ villugaḽo
manasilppaḍaruṁ valligaḽo
kunu silligaḽo
(nīlakkūvaḽa)

karivaṇḍugaḽo kuṟunirayo
kaviḽil pūttadu് sĕndāmarayo
madhurasvapnamāṁ malarkkiḽi nīnduṁ (2)
madanappŏygayo nuṇakkuḻiyo idu്
madanappŏygayo nuṇakkuḻiyo
(nīlakkūvaḽa)

pagudiduṟannanin paviḻaccippiyil
praṇayabarāgamo puñjiriyo
adharattaḽiro ādirakkuḽiro
amṛto mutto pūndeno - idil
amṛto mutto pūndeno
(nīlakkūvaḽa)