Neelakkurinyanyaigal poottu

നീലക്കുറിഞ്ഞികള്‍ പൂത്തു
Year
Language

നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ‍...
സ്‌നേഹത്തിൻ മുന്തിരി-
നീരിനായ് ദാഹിക്കുന്നു
(നീല...)

നീ പകരും വീഞ്ഞ് ഞാൻ നുകർന്നു
ഇന്നെൻ നീലഞരമ്പുകളിൽ...
മുന്തിരിയോ പൂത്തു, പൊൻ‌നുരയോ
രാഗസാന്ദ്രലഹരികളോ...
(നീല...)

വേർപിരിയാം നമ്മളീ നിശയിൽ
പിന്നെ വീണ്ടുമീ പൂങ്കുടിലിൽ
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളിൽ
(നീല...)

nīlakkuṟiññigaḽ pūttu
pularveḽagaḽ pūviṟuttu
āḍittaḽarātta pūvin
kādil ārāro pāḍunnu
nāmīnnī venalil...
s‌nehattin mundiri-
nīrināy dāhikkunnu
(nīla...)

nī pagaruṁ vīññ ñān nugarnnu
innĕn nīlañarambugaḽil...
mundiriyo pūttu, pŏn‌nurayo
rāgasāndralaharigaḽo...
(nīla...)

verbiriyāṁ nammaḽī niśayil
pinnĕ vīṇḍumī pūṅguḍilil
teḍivarāmŏre dāhavumāy
kiḽi pāḍunna sandhyagaḽil
(nīla...)