നീലക്കുറിഞ്ഞികള്‍ പൂത്തു
പുലര്‍വേളകള്‍ പൂവിറുത്തു
ആടിത്തളരാത്ത പൂവിന്‍
കാതില്‍ ആരാരോ പാടുന്നു
നാമീന്നീ വേനലില്‍...
സ്‌നേഹത്തിന്‍ മുന്തിരി-
നീരിനായ് ദാഹിക്കുന്നു
(നീല...)
നീ പകരും വീഞ്ഞ് ഞാന്‍ നുകര്‍ന്നു
ഇന്നെന്‍ നീലഞരമ്പുകളില്‍...
മുന്തിരിയോ പൂത്തു, പൊന്‍നുരയോ
രാഗസാന്ദ്രലഹരികളോ...
(നീല...)
വേര്‍പിരിയാം നമ്മളീ നിശയില്‍
പിന്നെ വീണ്ടുമീ പൂങ്കുടിലില്‍
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളില്‍
(നീല...)