നീലക്കുട ചൂടി മാനം നീളെ പൂ വിരിയും ഭൂമി
വേളികാപ്പൊരുങ്ങുന്നു വേലപ്പെണ്ണേ
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ...
കതിരണിപ്പാടത്തിനും കനകമുഖം കുനിഞ്ഞു
തളിരിട്ടു തങ്കസ്വപ്നം മലരിരുന്നു
മാരൻ വന്നൂ നിന്റെ മാരൻ വന്നൂ
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ...
അറിയാതെയുള്ളിൽ വന്നോൻ
അകതാരും കൊണ്ടു കടന്നോൻ
മണിയറയിൽ വന്നെത്തുമ്പോൾ പെണ്ണേ
മണിയറയിൽ വന്നെത്തുമ്പോൾ
മാൻപേടല്ലേ പെണ്ണേ മടി കാട്ടല്ലേ
വേലപ്പെണ്ണേ പെണ്ണേ നാടൻ പെണ്ണേ
നാടൻ പെണ്ണേ...