Neelakkarimbinre tundaan

നീലക്കരിമ്പിന്റെ തുണ്ടാണ്
Work
Year
Language

മാളിങ്ങെടുക്കടാ മണിയിങ്ങെടുക്കടാ
താതിന്നം താരോ തിത്തന്നം താരോ
കൊട്ടിങ്ങെടുക്കടാ കൊഴലിങ്ങെടുക്കടാ
താതമ്പിപ്പിള്ളേ തിത്തമ്പിപ്പിള്ളേ
ഓണക്കടവത്ത് താമരത്തുഞ്ചത്ത്
കോടയടിച്ചോണ്ട് പള്ളു വിളിക്കണതാരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ
ആരെന്റെ പിള്ളേ തിത്തമ്പിപ്പിള്ളേ
തക്കിട കിണ്ണം താരിത്ത കിണ്ണം
താരിത്തകിണ്ണത്തി തക്കിട കിണ്ണത്തി ഊം
താരിത്തക്കിണ്ണത്തി തക്കിടകിണ്ണത്തി
തക്കിട തിക്കിട തോം കിട തക്കിട തരികിട തോം
നം കിട തരികിട തോം നം കിട തരികിട തോം

നീലക്കരിമ്പിന്റെ തുണ്ടാണ് അച്ഛന്റെ കിങ്ങിണിക്കുഞ്ഞ് (2)
വാലിട്ടെഴുതിയ മുത്താണ് അമ്മേടെ പുഞ്ചിരിപ്പൂവ്
മാനത്തൂന്നിങ്ങോട്ട് വന്നോനേ നിന്നെ
താഴത്തു വെയ്ക്കാതെ നോക്കാം ഞാൻ
ഇന്നെന്റെ കൈകളിൽ ഊഞ്ഞാലാട് ചാഞ്ചാടുണ്ണീ
(നീലക്കരിമ്പിന്റെ തുണ്ടാണ്...)

നിൻ കവിൾപ്പൂവിൽ മുത്തമിട്ടാൽ അച്ഛന്റെയുള്ളിൽ മാരിവില്ല് (2)
നിന്നെ മാറിലണയ്ക്കുമ്പോൾ അമ്മ തൻ നെഞ്ചിൽ പൂമാരി
ആകാശം തൊട്ടു വരാൻ കാൽ വളര് കുഞ്ഞിക്കൈ വളര്
അമ്പിളിമാമനും ആയിരം മക്കളും പാടിക്കളിക്കാനിന്നു വരും
കൂടെക്കളിക്കാനിന്നു വരും
(നീലക്കരിമ്പിന്റെ തുണ്ടാണ്...)

നല്ലോലപ്പൈങ്കിളി നീ കേട്ടോ നാളെയ്ക്ക് പള്ളിയിൽ കൂടെ വേണം
നല്ല നാരായണക്കിളിയേ കുഞ്ഞിനു നാവോറു പാടാൻ വാ
പൂത്തിരുനാൾ സദ്യ തരാം കുഞ്ഞുണർന്നാൽ മണിക്കോടി തരാം
പുലരിക്കിടാത്തിയും അവളുടെ മക്കളും ആയുസ്സു നേരാനെത്താറായ്
ആയുസ്സു നേരാനെത്താറായ്
(നീലക്കരിമ്പിന്റെ തുണ്ടാണ്...)

māḽiṅṅĕḍukkaḍā maṇiyiṅṅĕḍukkaḍā
tādinnaṁ tāro tittannaṁ tāro
kŏṭṭiṅṅĕḍukkaḍā kŏḻaliṅṅĕḍukkaḍā
tādambippiḽḽe tittambippiḽḽe
oṇakkaḍavatt tāmarattuñjatt
koḍayaḍiccoṇḍ paḽḽu viḽikkaṇadārĕnṟĕ piḽḽe tittambippiḽḽe
ārĕnṟĕ piḽḽe tittambippiḽḽe
takkiḍa kiṇṇaṁ tāritta kiṇṇaṁ
tārittagiṇṇatti takkiḍa kiṇṇatti ūṁ
tārittakkiṇṇatti takkiḍagiṇṇatti
takkiḍa tikkiḍa toṁ kiḍa takkiḍa tarigiḍa toṁ
naṁ kiḍa tarigiḍa toṁ naṁ kiḍa tarigiḍa toṁ

nīlakkarimbinṟĕ tuṇḍāṇ acchanṟĕ kiṅṅiṇikkuññ (2)
vāliṭṭĕḻudiya muttāṇ ammeḍĕ puñjirippūv
mānattūnniṅṅoṭṭ vannone ninnĕ
tāḻattu vĕykkādĕ nokkāṁ ñān
innĕnṟĕ kaigaḽil ūññālāṭ sāñjāḍuṇṇī
(nīlakkarimbinṟĕ tuṇḍāṇ...)

nin kaviḽppūvil muttamiṭṭāl acchanṟĕyuḽḽil mārivill (2)
ninnĕ māṟilaṇaykkumboḽ amma tan nĕñjil pūmāri
āgāśaṁ tŏṭṭu varān kāl vaḽar kuññikkai vaḽar
ambiḽimāmanuṁ āyiraṁ makkaḽuṁ pāḍikkaḽikkāninnu varuṁ
kūḍĕkkaḽikkāninnu varuṁ
(nīlakkarimbinṟĕ tuṇḍāṇ...)

nallolappaiṅgiḽi nī keṭṭo nāḽĕykk paḽḽiyil kūḍĕ veṇaṁ
nalla nārāyaṇakkiḽiye kuññinu nāvoṟu pāḍān vā
pūttirunāḽ sadya tarāṁ kuññuṇarnnāl maṇikkoḍi tarāṁ
pularikkiḍāttiyuṁ avaḽuḍĕ makkaḽuṁ āyussu nerānĕttāṟāy
āyussu nerānĕttāṟāy
(nīlakkarimbinṟĕ tuṇḍāṇ...)