Neelaaranyame

നീലാരണ്യമേ
Work
Year
Language

നീലാരണ്യമേ നീലാരണ്യമേ
നിന്‍ മുളംകുടിലില്‍ നീ വളര്‍ത്തുന്നൊരു
പൊന്മാന്‍പേടയെ
കണ്ടുവോ കണ്ടുവോ കണ്ടുവോ

ചിത്രമണി ചിറകടിയാല്‍
ശൃംഗാരചിലമ്പൊലിയാല്‍
സ്വപ്നലതാഗൃഹങ്ങളെ നൃത്തകല പഠിപ്പിക്കും
ഉദ്യാനമോഹിനിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാട്ടുകൂവളപൂമേനി (നീലാരണ്യമേ)

പുഷ്യരാഗപുഞ്ചിരിയാല്‍
പൂചൂടും ലജ്ജകളാല്‍
എന്റെ തപോവനത്തില്‍ വന്നെന്നെ വിളിച്ചുണര്‍ത്തും
ഏകാന്തകാമുകിയെ കണ്ടുവോ കണ്ടുവോ
ഇല്ലയോ കാത്തിരിപ്പൂ ഞാന്‍ അവളുടെ
കാല്‍നഖേന്ദുമരീചികള്‍ (നീലാരണ്യമേ)

nīlāraṇyame nīlāraṇyame
nin muḽaṁkuḍilil nī vaḽarttunnŏru
pŏnmānpeḍayĕ
kaṇḍuvo kaṇḍuvo kaṇḍuvo

sitramaṇi siṟagaḍiyāl
śṛṁgārasilambŏliyāl
svapnaladāgṛhaṅṅaḽĕ nṛttagala paṭhippikkuṁ
udyānamohiniyĕ kaṇḍuvo kaṇḍuvo
illayo kāttirippū ñān avaḽuḍĕ
kāṭṭugūvaḽabūmeni (nīlāraṇyame)

puṣyarāgabuñjiriyāl
pūsūḍuṁ lajjagaḽāl
ĕnṟĕ tabovanattil vannĕnnĕ viḽiccuṇarttuṁ
egāndagāmugiyĕ kaṇḍuvo kaṇḍuvo
illayo kāttirippū ñān avaḽuḍĕ
kālnakhendumarīsigaḽ (nīlāraṇyame)