Neelaambarattile ponnambalattiloru

നീലാംബരത്തിലെ പൊന്നമ്പലത്തിലൊരു
Year
Language

പപ്പരപ്പപ്പാപ്പാ.........

നീലാംബരത്തിലെ പൊന്നമ്പലത്തിലൊരു
ശാരികപ്പക്ഷിയുണ്ടായിരുന്നു
ചെല്ലച്ചിറകുമുളയ്ക്കും മുന്‍പവള്‍ക്ക്
തുള്ളിപ്പറക്കാന്‍ തിടുക്കമായി
ബന്ധം മറന്നവള്‍ പുറത്തുചാടി

എരിവെയിലിന്‍ കെടുതികളില്‍ പൊന്നിന്‍ ചിറകോടെ
അവള്‍ പേരാലിന്‍ താഴത്ത് തളര്‍ന്നുറങ്ങി
അരികിലൊരു പടുകിണറിന്‍ കളിമണ്‍ പടവിന്മേല്‍
ഹൃദയത്തിന്‍ ജീവജാലദാഹം കൈനീട്ടി
ആഹാ..........
പാവം കിളിമകള്‍ കിണറിലെ കെണിയില്‍പ്പെട്ടല്ലോ

ഓ..... തെയ്യാരേ..........
ഒടുവിലവള്‍ കരയുമ്പോള്‍ കൈകൊട്ടിക്കളിയാക്കി
കിളികളുടെ തിരുസഭയില്‍ നിന്നവളെ ഒഴിവാക്കി
ഒരുതെറ്റിന്‍ വനവേടന്‍ ഉരുവാക്കിയ മുള്‍വലയില്‍
ഒരുനാളും മോചിക്കാന്‍ വഴിയില്ലാതവള്‍ കേണു
പാവം കിളിമകള്‍ ഒരു കടല്‍ ചുഴിയില്‍പ്പെട്ടല്ലോ

papparappappāppā.........

nīlāṁbarattilĕ pŏnnambalattilŏru
śārigappakṣiyuṇḍāyirunnu
sĕllacciṟagumuḽaykkuṁ munpavaḽkk
tuḽḽippaṟakkān diḍukkamāyi
bandhaṁ maṟannavaḽ puṟattusāḍi

ĕrivĕyilin kĕḍudigaḽil pŏnnin siṟagoḍĕ
avaḽ perālin dāḻatt taḽarnnuṟaṅṅi
arigilŏru paḍugiṇaṟin kaḽimaṇ paḍavinmel
hṛdayattin jīvajāladāhaṁ kainīṭṭi
āhā..........
pāvaṁ kiḽimagaḽ kiṇaṟilĕ kĕṇiyilppĕṭṭallo

o..... tĕyyāre..........
ŏḍuvilavaḽ karayumboḽ kaigŏṭṭikkaḽiyākki
kiḽigaḽuḍĕ tirusabhayil ninnavaḽĕ ŏḻivākki
ŏrudĕṭrin vanaveḍan uruvākkiya muḽvalayil
ŏrunāḽuṁ mosikkān vaḻiyillādavaḽ keṇu
pāvaṁ kiḽimagaḽ ŏru kaḍal suḻiyilppĕṭṭallo