Neelaambale

നീലാമ്പലേ
Year
Language

നീലാമ്പലല്ലേ നീ എന്റേതല്ലേ
ഒരു വാക്കും മിണ്ടാത്തതെന്തേ
വാസന്തമല്ലേ വിടരാത്തതെന്തേ
താരാട്ടിത്തേനൂട്ടുകില്ലേ....
ഇതു കുളിരോലും മധുമാസമല്ലേ...
വേഴാമ്പലല്ലേ...മോഹിച്ചതല്ലേ
കുഴലൂതിപ്പാടാത്തതെന്തേ
വിളികേട്ടതല്ലേ വൈകുന്നതെന്തേ
സീമന്തസിന്ദൂരമില്ലേ....
എന്നെ ഒരുപാടു സ്നേഹിച്ചതല്ലേ...

ചെന്താമര വിരിയും തുടുകവിളോരത്തു്
എന്തേ ഒരു നാണത്തിന്‍ നിഴലാടുന്നു
ഇനി നീ പോരീലയോചാരെ
താലിപ്പൂ ചാര്‍ത്തുവാന്‍
ആരാദ്യം പറയും ആദ്യാനുരാഗം
അഴകേറുമീ രാത്രിനേരം
കാതില്‍മൊഴിയില്ലേ മഴമാസക്കാറ്റേ
വിടരില്ലേ പുഴയോരപ്പൂവേ...
(നീലാമ്പലല്ലേ......)

കൊഞ്ചുന്നൊരുപെണ്ണേ നിന്നിളമാന്‍കണ്ണില്‍
ഓളങ്ങള്‍ ചാഞ്ചാടിയ ചന്തം കണ്ടേ
പ്രണയം പൂ ചൂടവേ നീയെന്‍
ഹൃദയം കവരുന്നുവോ...
മുത്താരം മുത്തേ നീരാടുകില്ലേ
പനിനീരു പെയ്യുന്ന നെഞ്ചില്‍
എന്നെ തേടുന്നു തളിരോരം തീരം
വിടരുന്നു മനതാരില്‍ മോഹം...
(നീലാമ്പലല്ലേ ......)

nīlāmbalalle nī ĕnṟedalle
ŏru vākkuṁ miṇḍāttadĕnde
vāsandamalle viḍarāttadĕnde
tārāṭṭittenūṭṭugille....
idu kuḽiroluṁ madhumāsamalle...
veḻāmbalalle...mohiccadalle
kuḻalūdippāḍāttadĕnde
viḽigeṭṭadalle vaigunnadĕnde
sīmandasindūramille....
ĕnnĕ ŏrubāḍu snehiccadalle...

sĕndāmara viriyuṁ tuḍugaviḽorattu്
ĕnde ŏru nāṇattin niḻalāḍunnu
ini nī porīlayosārĕ
tālippū sārttuvān
ārādyaṁ paṟayuṁ ādyānurāgaṁ
aḻageṟumī rātrineraṁ
kādilmŏḻiyille maḻamāsakkāṭre
viḍarille puḻayorappūve...
(nīlāmbalalle......)

kŏñjunnŏrubĕṇṇe ninniḽamānkaṇṇil
oḽaṅṅaḽ sāñjāḍiya sandaṁ kaṇḍe
praṇayaṁ pū sūḍave nīyĕn
hṛdayaṁ kavarunnuvo...
muttāraṁ mutte nīrāḍugille
paninīru pĕyyunna nĕñjil
ĕnnĕ teḍunnu taḽiroraṁ tīraṁ
viḍarunnu manadāril mohaṁ...
(nīlāmbalalle ......)