Neela nilaavil

നീല നിലാവില്‍
Work
Year
Language

നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതുപുളകം നിന്‍ മൂടുപടം പ്രണയം മുന്തിരി വീഞ്ഞ്
അല്ലിതിങ്കള്‍ വെട്ടം നിന്‍ കണ്ണില്‍ മിന്നുന്നു
ലില്ലിപ്പൂവിന്‍ നാണം വന്നെന്നെ പുല്‍കുന്നു
(നീല..)

പൂമിഴിയുഴിയുന്നൊരഴകോ
പുതു മഴക്കുളിരിന്റെ ഇതളോ
കാര്‍മുകിലുറങ്ങുന്ന ലതയോ
കവിതയ്ക്കൊരഞ്ജന ശിലയോ
ആരു നീ അനുരാഗിണീ അരികില്‍
നിറയും മധുചഷകം
കുയില്‍ മൊഴി മന്ത്രം മാദകം
നിന്‍ പദ തളിരില്‍ നീര്‍ മാതളം
അല്ലിപ്രാവിന്‍ കാതില്‍ ഈ കുഞ്ഞിതാരാട്ട്
അണ്ണാന്‍ കുഞ്ഞിന്‍ കണ്ണില്‍ ഒരു കള്ള പൂമുത്ത്

റമ്പമ്പമ്പം
നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതു പുളകം നിന്‍ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ്

മദനന്റെ മനസ്സിനു കണിയോ
മഴവില്ലു കടം തന്ന മണിയോ
മധുര നിലാവിന്റെ ചിരിയോ
മാനത്തെ വിളക്കിലെ തിരിയോ
എന്നെ നീ അറിയില്ലയോ
ഇടറും മിഴിയില്‍ പരിഭവമോ
ഹൃദയമുണര്‍ത്തും വീണയില്‍
നിന്‍ വിരല്‍ മഴ പൊഴിയാന്‍ നേരമായ്
വഞ്ചിപ്പാട്ടിന്‍ താളം ഈ നെഞ്ചില്‍ കേട്ടില്ലേ
കൊഞ്ചിപ്പാടും മൈനേ നീ തഞ്ചം കണ്ടില്ലെ

ഹേ റമ്പമ്പമ്പം
നീലനിലാവിന്‍ തിരുമകളേ നിഴലായ് കൂടെ വരൂ നീ
പുതു പുളകം നിന്‍ മൂടു പടം പ്രണയം മുന്തിരി വീഞ്ഞ്
അല്ലി തിങ്കള്‍ വെട്ടം നിന്‍ കണ്ണില്‍ മിന്നുന്നു
ലില്ലിപ്പൂവിന്‍ നാണം വന്നെന്നെ പുല്‍കുന്നു(നീല..)

nīlanilāvin dirumagaḽe niḻalāy kūḍĕ varū nī
pudubuḽagaṁ nin mūḍubaḍaṁ praṇayaṁ mundiri vīññ
allidiṅgaḽ vĕṭṭaṁ nin kaṇṇil minnunnu
lillippūvin nāṇaṁ vannĕnnĕ pulgunnu
(nīla..)

pūmiḻiyuḻiyunnŏraḻago
pudu maḻakkuḽirinṟĕ idaḽo
kārmugiluṟaṅṅunna ladayo
kavidaykkŏrañjana śilayo
āru nī anurāgiṇī arigil
niṟayuṁ madhusaṣagaṁ
kuyil mŏḻi mandraṁ mādagaṁ
nin pada taḽiril nīr mādaḽaṁ
alliprāvin kādil ī kuññidārāṭṭ
aṇṇān kuññin kaṇṇil ŏru kaḽḽa pūmutt

ṟambambambaṁ
nīlanilāvin dirumagaḽe niḻalāy kūḍĕ varū nī
pudu puḽagaṁ nin mūḍu paḍaṁ praṇayaṁ mundiri vīññ

madananṟĕ manassinu kaṇiyo
maḻavillu kaḍaṁ tanna maṇiyo
madhura nilāvinṟĕ siriyo
mānattĕ viḽakkilĕ tiriyo
ĕnnĕ nī aṟiyillayo
iḍaṟuṁ miḻiyil paribhavamo
hṛdayamuṇarttuṁ vīṇayil
nin viral maḻa pŏḻiyān neramāy
vañjippāṭṭin dāḽaṁ ī nĕñjil keṭṭille
kŏñjippāḍuṁ maine nī tañjaṁ kaṇḍillĕ

he ṟambambambaṁ
nīlanilāvin dirumagaḽe niḻalāy kūḍĕ varū nī
pudu puḽagaṁ nin mūḍu paḍaṁ praṇayaṁ mundiri vīññ
alli tiṅgaḽ vĕṭṭaṁ nin kaṇṇil minnunnu
lillippūvin nāṇaṁ vannĕnnĕ pulgunnu(nīla..)